തി​യേ​ട്രം ഫാ​ർ​മെ ക​ണി​വെ​ള്ള​രി കൊ​യ്ത്തി​നു ഇന്നു തു​ട​ക്ക​ം
Friday, April 9, 2021 12:39 AM IST
പാ​ല​ക്കാ​ട് : കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വി​നി​മ​യ കേ​ന്ദ്ര​മാ​യ ഭാ​ര​ത് ഭ​വ​ൻ ക​ണ്ണ​ന്പ്ര​യി​ലെ വാ​ളു​വെ​ച്ച​പാ​റ​യി​ൽ ന​ട​പ്പി​ലാ​ക്കി​യ ക​ല​യും കാ​ർ​ഷി​ക​ത​യും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും ഒ​ത്തു​ചേ​ർ​ന്ന ന​വ സാം​സ്കാ​രി​ക ദൗ​ത്യ​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ന് പാ​ട​ക്ക​ര​യി​ലെ ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തോ​ടെ തു​ട​ക്ക​മാ​യി. പി.​വ​ത്സ​ല​യു​ടെ വി​ഖ്യാ​ത നോ​വ​ലി​നെ അ​വ​ലം​ബി​ച്ച് രാ​മു കാ​ര്യാ​ട്ട് സം​വി​ധാ​നം ചെ​യ്ത നെ​ല്ല് എ​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്ര​ത്തി​ലെ കാ​ർ​ഷി​ക ജീ​വി​ത​വും ഗാ​ന​ങ്ങ​ളും പ്രേം​ന​സീ​റി​ന്‍റെ​യും ജ​യ​ഭാ​ര​തി​യു​ടെ​യും അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും നാ​ട്ടു​കാ​ർ​ക്ക് ഗൃ​ഹാ​തു​ര​മാ​യ അ​നു​ഭ​വ​മാ​യി.
ഇ​ന്ന് രാ​വി​ലെ 10 ന് ​ആ​ദ്യ​ഘ​ട്ട വി​ള​വെ​ടു​പ്പാ​യ ക​ണി​വെ​ള്ള​രി കൊ​യ്ത്ത് പാ​ട​ത്ത് ന​ട​ക്കും. പാ​ട​ക്ക​ര​യി​ൽ കൈ​തോ​ല ഗാ​യ​ക​സം​ഘ​വും സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​നു​പ്ര​വീ​ണും ചേ​ർ​ന്നൊ​രു​ക്കു​ന്ന മ​ണ്‍​പാ​ട്ടു​ക​ൾ ത​ത്സ​മ​യം അ​ര​ങ്ങേ​റും.
നാ​ളെ രാ​വി​ലെ 10.30ന് ​മ​ഞ്ഞ​പ്ര​യി​ലെ മാ​ർ ബ​സേ​ലി​യോ​സ് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ വ​ച്ച് ജൈ​വ​കൃ​ഷി​യി​ലൂ​ടെ വി​ള​വെ​ടു​ത്ത കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ അ​നാ​ഥാ​ല​യ​ത്തി​നും, ദൈ​വാ​ദ​ൻ വൃ​ദ്ധ​സ​ദ​ന​ത്തി​നു​മാ​യി മ​ന്ത്രി എ.​കെ.​ബാ​ല​ൻ സ​മ​ർ​പ്പി​ക്കും. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​റും ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​ആ​ർ. അ​ജ​യ​ൻ, സി​സ്റ്റ​ർ. സൈ​നു, ഫാ. ​നെ​ൽ​സ​ണ്‍ തോ​മ​സ്, സി. ​റെ​ജി​മോ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ മാ​സ്റ്റ​ർ, ര​ജ​നി രാ​മ​ദാ​സ്, കെ.​വി. ശ്രീ​ധ​ര​ൻ, ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
മേ​യ് മാ​സ​ത്തി​ലെ അ​വ​സാ​ന​ഘ​ട്ട വി​ള​വെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഒ.​വി. വി​ജ​യ​ൻ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ക​ലാ​സം​ഘ​ങ്ങ​ളെ​യും കൃ​ഷി​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഒ.​വി​യു​ടെ ’ക​ട​ൽ തീ​ര​ത്ത്’ എ​ന്ന ചെ​റു​ക​ഥ​യു​ടെ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് തി​യേ​റ്റ​ർ ശൈ​ലി​യി​ലു​ള്ള ആ​വി​ഷ്ക്കാ​രം പ്ര​മോ​ദ് പ​യ്യ​ന്നൂ​രി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ അ​ര​ങ്ങേ​റും. അ​ന്ന് പാ​ട​ത്ത് വി​ള​വെ​ടു​ക്കു​ന്ന ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ തി​യേ​ട്രം ഫാ​ർ​മെ​യു​ടെ ക​ണ്ണ​ന്പ്ര​യി​ലെ ജ​ന​കീ​യ ദൗ​ത്യം പൂ​ർ​ണ്ണ​മാ​കും.