ദേശീയപാതയിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, April 9, 2021 12:39 AM IST
പാലക്കാട് : കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ നാളെ മു​ത​ൽ 30 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അധികൃതർ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യി മു​ണ്ടൂ​ർ നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് മു​ണ്ടൂ​ർ കൂ​ട്ടു​പാ​ത ​പ​റ​ളി കൂ​ട്ടു​പാ​ത വ​ഴി പൊ​ന്നാ​നി റോ​ഡി​ലൂ​ടെ പാ​ല​ക്കാ​ട്ടേ​യ്ക്ക് പോ​ക​ണം. ഒ​ല​വ​ക്കോ​ട്ടേ​യ്ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ട്ടി​ക്കു​ള​ങ്ങ​ര​യി​ൽ നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പ​യി​റ്റാം​ക്കു​ന്നം റെ​യി​ൽ​വേ കോ​ള​നി ​താ​ണാ​വ് വ​ഴി ദേ​ശീ​യ​പാ​തയിലേ​ക്ക് പ്ര​വേ​ശി​ക്ക​ണം.

ലെ​വ​ൽ ക്രോ​സ് അ​ട​ച്ചി​ടും

പാലക്കാട്: മ​ങ്ക​ര ല​ക്കി​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ട​യി​ലു​ള്ള ലെ​വ​ൽ ക്രോ​സ് 16ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ പ​തി​വ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി അ​ട​ച്ചി​ടും.വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​ർ റോ​ഡി​ലൂ​ടെ തി​രി​ഞ്ഞു പോ​കേ​ണ്ട​താ​ണ്.