ജീവാമൃത ആ ​ശ്ര​മ​ത്തി​ലെ ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നു
Friday, April 9, 2021 12:41 AM IST
മ​ല​ന്പു​ഴ: എം.​സി.​ബി.​എ​സ്. ജീ​വാ​മൃ​ത ആ​ശ്ര​മ​ത്തി​ലെ ര​ണ്ട് ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നു. ഇന്നലെ ഉ​ച്ച​ക്ക് മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് സു​പ്പീ​രി​യ​ർ ഫാ: ​ഈ​നാ​ശു​വി​ൻ​സ​ന്‍റ് ചി​റ്റി​ല​പ്പി​ള്ളി പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത കോ​ണ്‍​വ​ന്‍റ് ആ​ശു​പ​ത്രി, അ​നാ​ഥ​ശാ​ല എ​ന്നി​വ​ട​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്. ആശു പ​ത്രി​യി​ലെ​ത്തുന്ന​വ​രേ​യും അ​നാ​ഥ​ശാ​ല​യി​ലെ കു​ട്ടി​ക​ളേ​യും കോ​ണ്‍​വ​ന്‍റി​ലെ സി​സ്റ്റേ​ഴ്സി​നേ​യും തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​മോ എ​ന്ന ഭീ​തി​യുണ്ടെന്നു ഫാ. ​ഈ​നാ​ശു​വി​ൻ​സ​ന്‍റ് ചി​റ്റി​ല​പ്പി​ള്ളി പ​റ​ഞ്ഞു.