എ​ഡി​എം​കെ-​ ഡി​എം​കെ സം​ഘ​ർ​ഷം: 200ലധികം പേർക്കെതിരേ കേസ്
Friday, April 9, 2021 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ : സെ​ൽ​വ പു​ര​ത്തി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഡി​എം​കെ-​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​രാ​യ 200ലേ​റെ പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഐ ഹെ​ല​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സ്.
സെ​ൽ​വ​പു​രം പ്രൈ​മ​റി സ്കൂ​ൾ പോ​ളിം​ഗ് ബൂ​ത്തി​ലെ വോ​ട്ടെ​ടു​പ്പ് നി​രീ​ക്ഷി​ക്കാ​നെ​ത്തി​യ തൊ​ണ്ടാ മു​ത്തൂ​ർ ഡി​എം​കെ സ്ഥാ​നാ​ർ​ത്ഥി കാ​ർ​ത്തി​കേ​യ ശി​വ​സേ​നാ​പ​തി​യെ​യും ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന എ​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ കൈ​യ്യേ​റ്റ​ത്തി​നു ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​ർ​ക്കു​മി​ട​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

മാ​ലി​ന്യവാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി
കോ​യ​ന്പ​ത്തൂ​ർ : ക​ർ​ഷ​ക​നി​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളാ​ൻ ശ്ര​മി​ച്ച കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള മൂ​ന്നു വ​ണ്ടി​ക​ൾ ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. പൊ​ള്ളാ​ച്ചി ചെ​മ്മ​ണാം പ​തി​യി​ലെ ഇ​ര​ട്ട മ​ട എ​ന്ന സ്ഥ​ല​ത്തെ ആ​ന്‍റ​ണി ജോ​സ് എ​ന്ന​യാ​ളു​ടെ നി​ല​ത്താ​ണ് പാ​ല​ക്കാ​ടി​ൽ നി​ന്നും മൂ​ന്നു ലോ​റി​ക​ളി​ലാ​യി കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം ത​ള്ളാ​ൻ ശ്ര​മി​ച്ച​ത്. പോ​ലീ​സി​നും റ​വ​ന്യു അ​ധി​കൃ​ത​ർ​ക്കും വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. നി​ല​മു​ട​മ ആ​ന്‍റ​ണി ജോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.