ഓ​ടം​തോ​ട് സെ​ന്‍റ് ജൂ​ഡ് ദേവാ​ല​യ​ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Friday, April 9, 2021 12:41 AM IST
ഓ​ടം​തോ​ട്: സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ൽ വി.​യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും വി.​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് കൊ​ടി​യേ​റി. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.45ന് ​പി​താ​വി​ന് സ്വീ​ക​ര​ണം ന​ല്കി. കോ​ടി​യേ​റ്റം, വി.​കു​ർ​ബ്ബാ​ന, സ്വീ​ക​ര​ണം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് പാ​ല​ക്കാ​ട് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നേ​തൃ​ത്വം ന​ല്കി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി.​കു​ർ​ബ്ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് പാ​ല​ക്കാ​ട് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ജി​ജോ ചാ​ല​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​യ്ക്ക് ചി​റ്റൂ​ർ വി​കാ​രി റ​വ.​ഫാ.​ടോ​ണി ടോ​ണി അ​റ​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി.​കു​ർ​ബ്ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ക്കും.
നാ​ളെ വൈ​കു​ന്നേ​രം സ്റ്റാ​ർ​സ് അ​സി.​ഡ​യ​റ​ക്ട​ർ വി.​കു​ർ​ബ്ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ക്കും. 11 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​യ്ക്ക് ക​ട​ന്പ​ഴി​പു​റം വി​കാ​രി റ​വ.​ഫാ.​സ​ന്തോ​ഷ് മു​രി​ക്ക​നാ​നി​ക്ക​ൽ വി.​കു​ർ​ബ്ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് നേ​തൃ​ത്വം വ​ഹി​ക്കും. 12 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3ന് ​പൂ​ഞ്ചോ​ല വി​കാ​രി ഫാ.​ലി​വി​ൻ ചു​ങ്ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി.​കു​ർ​ബ്ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ക്കും.
13ന് ​ചൊ​വ്വാ​ഴ്ച വൈ​കു​ന്നേം 3ന് ​എ​ളം​വം​പാ​ടം വി​കാ​രി റ​വ.​ഫാ.​മാ​ത്യു ഞൊ​ങ്ങി​ണി​യി​ൽ വി.​കു​ർ​ബ്ബാ​ന,നൊ​വേ​ന,ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് നേ​തൃ​ത്വം ന​ല്കും. 14ന് ​വൈ​കീ​ട്ട് 3.30ന് ​പാ​ല​ക്കു​ഴി വി​കാ​രി റ​വ.​ഫാ.​ജെ​യിം​സ് വാ​ളി​മ​ല​യി​ൽ വി.​കു​ർ​ബ്ബാ​ന,നൊ​വേ​ന,ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് നേ​തൃ​ത്വം ന​ല്കും. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 15 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4 മ​ണി​യ്ക്ക് വ​ട​ക്ക​ഞ്ചേ​രി ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ വി.​കു​ർ​ബ്ബാ​നയ്ക്ക് നേ​തൃ​ത്വം ന​ല്കും. ക​ത്തീ​ഡ്ര​ൽ അ​സി.​വി​കാ​രി ഫാ.​ലി​റാ​സ് പ​തി​യാ​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കും. 16ന് ​രാ​വി​ലെ 6.30ന് ​മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള കു​ർബാന.