കുതിരകളുടെ പരിശീലനം കാണാൻ തിരക്കോടുതിരക്ക്
Friday, April 9, 2021 12:41 AM IST
ചി​റ്റൂ​ർ: ര​ണ്ടു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ക്കു​ന്ന ത​ത്ത​മം​ഗ​ലം വേ​ട്ട​ക്ക​റു​പ്പ​ൻ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന അ​ങ്ങാ​ടി വേ​ല ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മും​ബൈ, ചെ​ന്നൈ, ഉൗ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മു​പ്പ​തോ​ളം കു​തി​ര​ക​ളെ​ത്തി.
ത​ത്ത​മം​ഗ​ലം സ്വ​ദോ​ശി അ​ര​ങ്കം ഗൗ​തം പ​ത്തു കു​തി​ര​ക​ളാ​ണ് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. അ​ൻ​ന്പ​തി​നാ​യി​രം മു​ത​ൽ എ​ഴു​പ​തി​നാ​യി​രം വ​രെ വി​ല ന​ൽ​കി യാ​ണ് കു​തി​ര​ക​ൾ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തി​നു പു​റ​മെ ഓ​രോ വീ​ട്ടു​കാ​രും ഒ​ന്നോ ര​ണ്ടോ കു​തി​ര​ക​ൾ വീ​തം വി​ല​യ്ക്ക് വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
24നാ​ണ് ടൗ​ണി​ൽ അ​റു​പ​തോ​ളം കു​തി​ര​ക​ളെ അ​ണി​നി​ര​ത്തു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി വൈ​കു​ന്നേ​ര സ​മ​യ​ങ്ങ​ളി​ൽ അ​ര​ങ്കം മാ​വു​കാ​ട് റോ​ഡി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള വ​യ​ലി​ൽ കു​തി​ര​ക​ൾ​ക്ക് ഓ​ട്ട പ​രി​ശീ​ല​നം ദി​വ​സേ​ന ന​ൽ​കാ​റു​ണ്ട്. ഇ​ത് കാ​ണാ​നാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ്ഥ​ല​ത്തെ​ത്താ​റു​ണ്ട്.
ശീ​ത​ള പാ​നീ​യ​വും മ​റ്റും വി​വി​ധ ക​ച്ച​വ​ട​ക്കാ​രും സ്ഥ​ല​ത്ത് എ​ത്തു​ന്ന​തോ​ടെ ഇ​വി​ടം ഉ​ത്സ​വ പ​റ​ന്പാ​യി മാ​റും. സം​സ്ഥാ​ന​ത്ത് ത​ത്ത​മം​ഗ​ല​ത്തു മാ​ത്ര​മാ​ണ് കു​തി​ര​ക​ളെ അ​ണി​നി​ര​ത്തി ഘോ​ഷ​യാ​ത്ര ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന​ത്. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നും കോ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ പ്ര​കാ​രം കാ​ണി​ക​ളെ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യി ഉ​ത്സ​വ​ക്ക​മ്മി​റ്റി യു​വാ​ക്ക​ളെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ഇ​രു​പ​ത്തി​നാ​ല് തെ​ലു​ങ്ക് ചെ​ട്ടി​യാ​ർ, കോ​നാ​ർ, രാ​ജാ​ക്ക​ർ, പി​ള്ളൈ, കു​രു​ക്ക​ൾ എ​ന്നീ ത​മി​ഴ് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ശ്രീ ​വേ​ട്ട​ക​റു​പ്പ​ൻ സ്വാ​മി​ക്ക് ഉ​ത്സ​വ ന​ട​ത്തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി കു​തി​ര​ക​ൾ എ​ത്തി​ക്കു​ന്ന​ത്. അ​ങ്ങാ​ടി വേ​ല ഉ​ത്സ​വം ക​ഴി​ഞ്ഞ 400 വ​ർ​ഷ​ങ്ങ​ളാ​യി ആ​ഘോ​ഷി​ച്ചു വ​രു​ന്ന​താ​യാ​ണ് പൂ​ർ​വ്വി​ക രേ​ഖ​ക​ൾ സാ​ക്ഷ്യപ്പെ​ടു​ത്തു​ന്ന​ത്.
ജോ​ലി ആ​വ​ശ്യ​ത്തി​നാ​യി അ​യ​ൽ സം​സ്ഥാ​ന​ത്തും മ​റ്റു​മാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​യ ത​മി​ഴ് കു​ടും​ബ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്് പ​തി​വാ​ണ്.
24ന് വേ​ട്ടക​റു​പ്പ​ൻ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ന​ട​ക്കു​ന്ന കു​തി​ര​ക​ളു​ടെ ഘോ​ഷ​യാ​ത്ര കാ​ണാ​ൻ കോ​യ​ന്പ​ത്തൂ​ർ, പൊ​ള്ളാ​ച്ചി, ഉ​ടു​മ​ൽ​പ്പേ​ട്ട, പ​ഴ​നി, ആ​ന​മ​ല, കി​ണ​ത്തു​ക്ക​ട​വ് ഉ​ൾ​പ്പെ​ടെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി പേ​ർ എ​ല്ലാ​വ​ർ​ഷം ത​ത്ത​മം​ഗ​ല​ത്തു എ​ത്താ​റു​ണ്ട്.