തെരഞ്ഞെടുപ്പു ക​മ്മീ​ഷ​ൻ ഇ​ട​പെ​ടലിനു മുറവിളി
Saturday, April 10, 2021 12:30 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ തി​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കി​ടെ പോ​ളി​ങ് ബൂ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ അ​ധ്യാ​പി​ക​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക​ത​മാ​വു​ന്നു.​
അ​ട്ട​പ്പാ​ടി അ​ഗ​ളി ജി.​വി.​എ​ച്ച്.​എ​സ് സ്ക്കൂ​ളി​ലെ പോ​ളി​ങ്ങ് ബൂ​ത്തി​ൽ പോ​ളി​ങ്ങ് ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച ക​ട​ന്പൂ​ർ ഹൈ​സ്ക്കൂ​ൾ അ​ധ്യാ​പി​ക വി​ദ്യാ​ല​ക്ഷ്മി ഏ​പ്രി​ൽ ആ​റി​ന് രാ​വി​ലെ 5 മ​ണി​ക്ക് തെ​ര​ഞ്ഞെ ടു​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ൽ 15 അ​ടി ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​ൽ നി​ന്ന് കാ​ൽ തെ​റ്റി വീ​ണ് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​ത്.​ വി​ദ്യാ​ല​ക്ഷ്മി പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തി നാ​ല് ദി​വ​സ മാ​യി​ട്ടും സ​ർ​ക്കാ​രോ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ പോ​ളി​ങ്ങ് ഓ​ഫീ​സ​റു​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.​
ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ല​ക്ഷ്മി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.​പോ​ളി​ങ്ങ് ഉ​ദ്യോ​സ്ഥ​ർ​ക്ക് ചി​കി​ത്സ, ഇ​ൻ​ഷൂ​റ​ൻ​സ് ഉ​ൾ​പ്പെ​ടെ ആ​നു​ക​ല്ല്യ​ങ്ങ​ൾ ഉ​ള്ള​പ്പോ​ഴാ​ണ് സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ തു​ട​ർ​ന്ന​ത്.​പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വി​ഷ​യ​ത്തി​ൽ
സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​പി.​എ​സ്.​ടി.​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യ പി.​ഹ​രി​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​ മി​നി​മം സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ഇ​ല്ലാ​ത്ത​വ​യാ​ണ് പ​ല പോ​ളി​ങ്ങ് ബൂ​ത്തു​ക​ളും. ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന് ഒ​രു പ്രാ​ധാ​ന്യ​വും ന​ൽ​കാ​ത്ത നി​ല​പാ​ടി​ൽ കെ.​പി.​എ​സ്.​ടി.​എ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് പ്ര​ധി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ ക​ല​ക്ട​ർ ഓ​ഫീ​സി​ൽ നി​ന്നും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് അ​വ​ശ്യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​റി​യി​ച്ച​താ​യി വി​ദ്യാ​ല​ക്ഷ്മി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു.
ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ:​സ​രി​ൻ,എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ:​കെ.​പ്രേം​കു​മാ​ർ എ​ന്നി​വ​ർ വി​ദ്യാ​ല​ക്ഷ്മി യെ ​സ​ന്ദ​ർ​ശി​ച്ചു