പൊടിയിൽ മുങ്ങി പുളിങ്കൂട്ടം റോഡ്
Saturday, April 10, 2021 12:32 AM IST
വ​ട​ക്ക​ഞ്ചേ​രി: പൊ​ടി​യി​ൽ മു​ങ്ങു​ക​യാ​ണ് പു​ളി​ങ്കൂ​ട്ടം റോ​ഡ്. ഒ​രു വാ​ഹ​നം ക​ട​ന്നു പോ​യാ​ൽ പി​ന്നെ കു​റെ സ​മ​യ​ത്തേ​ക്ക് അ​ടു​ത്തു​ള്ള​തൊ​ന്നും കാ​ണാ​നാ​കി​ല്ല.
ക​രു​ണ​യി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​രാ​ണെ​ങ്കി​ൽ അ​തി​വേ​ഗ​ത​യി​ൽ വാ​ഹ​നം പ​റ​പ്പി​ച്ച് റോ​ഡി​ലെ പ​ര​മാ​വ​ധി പാ​റ​പൊ​ടി മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തും. ഏ​റെ മാ​സ​ങ്ങ​ളാ​യു​ള്ള സ്ഥി​തി​യാ​ണി​ത്.
മ​ഴ​ക്കാ​ല​ത്ത് വ​ൻ കു​ഴി​ക​ളാ​യും മ​ഴ മാ​റി​യ​പ്പോ​ൾ പൊ​ടി നി​റ​ഞ്ഞും വ​ട​ക്ക​ഞ്ചേ​രി പു​ളി​ങ്കൂ​ട്ടം റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യാ​നാ​കാ​ത്ത ദു​ര​വ​സ്ഥ​യാ​യി. മ​ഴ മാ​റി​യാ​ൽ ഉ​ട​ൻ റീ ​ടാ​റിം​ഗ് എ​ന്ന് പ​റ​ഞ്ഞ് പ​ല മാ​സ​ങ്ങ​ൾ ക​ട​ന്നു പോ​യി.
മ​ഴ മാ​റി ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലാ​യ​പ്പോ​ൾ മം​ഗ​ലം​ഡാം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പി​ടു​ന്ന​തി​നാ​യി വീ​ണ്ടും മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ്. റോ​ഡി​നി​രു​വ​ശ​വു​മു​ള്ള ക​ട​ക​ളും വീ​ടു​ക​ളും പൊ​ടി മൂ​ടി വൃ​ത്തി​ഹീ​ന​മാ​യി. ചൂ​ടും പൊ​ടി​യും ഒ​ന്നി​ച്ച​ടി​ച്ച് അ​സു​ഖ​ങ്ങ​ളും പെ​രു​കി.
കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മൊ​ക്കെ പൊ​ടി ദൂ​ഷ്യ​ങ്ങ​ളി​ൽ വ​ല​ഞ്ഞു. എ​ന്നാ​ൽ ഏ​റെ വൈ​കി​യാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ ടാ​റിം​ഗ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.
അ​ധി​ക ദി​വ​സം വൈ​കാ​തെ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി സ്വ​പ്നം ക​ണ്ട മ​നോ​ഹ​ര​മാ​യ റോ​ഡ് വ​രും എ​ന്നു ത​ന്നെ​യാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രു​മൊ​ക്കെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
കു​തി​രാ​ൻ കു​രു​ക്കി​നു​ള്ള പ​രി​ഹാ​രം നീ​ണ്ടു പോ​കു​ന്ന​തി​നാ​ൽ ഈ ​റോ​ഡി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. കു​തി​രാ​നി​ൽ മ​ണി​ക്കൂ​റു​ക​ളേ​റെ നീ​ളു​ന്ന കു​രു​ക്ക് തു​ട​രു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള്ള മാ​ർ​ഗ്ഗ​മാ​ണി​ത്.
വ​ഴി വ​ള​വാ​ണെ​ങ്കി​ലും വ​ഴി​യി​ൽ കി​ട​ക്കാ​തെ തൃ​ശൂ​രി​ലേ​ക്കും വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്കും പോ​കാ​ൻ പു​ളി​ങ്കൂ​ട്ടം റോ​ഡ് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ്.
പ്ര​ത്യേ​കി​ച്ച് തൃ​ശൂ​ർ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​മ​യ​ത്തി​ന് എ​ത്താ​ൻ പു​ളി​ങ്കൂ​ട്ടം റോ​ഡി​നെ​യാ​ണ് ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്.
വ​ട​ക്ക​ഞ്ചേ​രി ,പു​ളി​ങ്കൂ​ട്ടം, മ​ണ​പ്പാ​ടം, പ്ലാ​ഴി, പ​ഴ​യ​ന്നൂ​ർ, ചേ​ല​ക്ക​ര, വ​ട​ക്കാ​ഞ്ചേ​രി വ​ഴി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്താം. റോ​ഡ് വീ​തി കൂ​ട്ടി ന​ല്ല നി​ല​വാ​ര​മു​ള്ള ടാ​റിം​ഗാ​ണ് ന​ട​ത്തു​ന്ന​ത്. എ​ന്താ​യാ​ലും ഇ​നി​യും നാ​ളു​ക​ൾ നീ​ളു​ന്ന പൊ​ടി​ശ​ല്യം ഉ​ണ്ടാ​കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.