പൊടിശല്യമടക്കം പ്രശ്നത്തിനു പരിഹാര നടപടി തുടങ്ങിയെന്നു കരാർ കന്പനി
Saturday, April 10, 2021 12:32 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നും ലോ​റി​ക​ളി​ൽ മ​ണ്ണ് കൊ​ണ്ടു പോ​കു​ന്പോ​ൾ പൊ​ടി​ശ​ല്യ​വും മ​റ്റു​മാ​യി ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ സാ​ധ്യ​മാ​യ പ​രി​ഹാ​ര​മാ​ർ​ഗ്ഗ​ങ്ങ​ളെ​ല്ലാം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​

ആ​വ​ശ്യ​മു​ള്ള വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ ഗ്രീ​ൻ നെ​റ്റ് കെ​ട്ടു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പാ​ണ്ടി​ക്ക​ട​വ് മു​ത​ൽ പ​ള്ളി​ക്ക​യ​റ്റം വ​രെ വ​രു​ന്ന 300 ൽ ​പ​രം മീ​റ്റ​ർ ദൂ​ര​ത്തെ വീ​ടു​ക​ൾ​ക്കെ​ല്ലാം മു​ന്നി​ൽ നെ​റ്റ് സ്ഥാ​പി​ക്കും. അ​ടു​ത്ത​ടു​ത്ത ഇ​ട​വേ​ള​ക​ളി​ൽ റോ​ഡ് ന​ന​ച്ച് പൊ​ടി ഇ​ല്ലാ​താ​ക്കു​ന്ന​ത് കാ​ര്യ​ക്ഷ​മ​മാ​ക്കി.​

ഇ​തി​നാ​യി കൂ​ടു​ത​ൽ ടാ​ങ്ക​റു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. റി​സ​ർ​വോ​യ​റി​ൽ നി​ന്നും ടാ​ർ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് പൊ​ടി പൊ​ങ്ങാ​തി​രി​ക്കാ​ൻ ക​ല്ല് ചീ​ളു​ക​ൾ നി​ര​ത്തി. ലോ​റി​ക​ളി​ൽ നി​ന്നും മ​ണ്ണ് റോ​ഡി​ൽ വീ​ഴാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്.

ലോ​റി​ക​ൾ ഒ​ന്നി​ച്ച് പോ​കു​ന്ന​ത് നി​യ​ന്ത്രി​ക്കും. ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത വി​ധം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും യാ​ദൃ​ശ്ചി​ക​മാ​യി ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​പ്പ​പ്പോ​ൾ ത​ന്നെ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ട് പോ​കു​മെ​ന്നും ക​രാ​ർ ക​ന്പ​നി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മ​ണി​മേ​നോ​ൻ പ​റ​ഞ്ഞു.​പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് റോ​ഡ് ടാ​റിം​ഗ് വൈ​കി​പ്പി​ക്കു​ന്ന​ത്.​

ഇ​തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും പ്ര​വൃ​ത്തി ന​ട​ത്തു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യാ​ൽ ത​ന്നെ പൊ​ടി​ശ​ല്യ​വും ദു​ർ​ഘ​ട യാ​ത്ര​യും ഒ​ഴി​വാ​കും. പൊ​ടി​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​ക്കാ​ർ പാ​ണ്ടി​ക്ക​ട​വി​ൽ റി​സ​ർ​വോ​യ​റി​ൽ നി​ന്നും മ​ണ്ണ് ക​യ​റ്റി വ​ന്നി​രു​ന്ന ലോ​റി​ക​ൾ ത​ട​ഞ്ഞി​രു​ന്നു.