സ്നേ​ഹ​വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ ദാ​ന​വും വെ​ഞ്ച​രി​പ്പും ഇ​ന്ന്
Sunday, April 11, 2021 12:47 AM IST
പാ​ല​ക്ക​യം: ഗി​ഫ്റ്റ് ഓ​ഫ് ഗോ​ഡ് ഭ​വ​ന​നി​ർ​മ്മാ​ണ പ​ദ്ധ​തി​യി​ൽ ചീ​നി​ക്ക​പ്പാ​റ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ര​ണ്ടാം ഘ​ട്ടം നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ 18 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും വെ​ഞ്ച​രി​പ്പും ഇ​ന്ന് ന​ട​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് സെന്‍റ് തോമസ് പ​ള്ളി​യി​ൽ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. പ​ത്ത​ര​യ്ക്ക് ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു. ​നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​കും. സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ച് 18 വീ​ടു​ക​ളു​ടേ​യും താ​ക്കോ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ബി​ഷ​പ്പി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന് എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി ബി​ഷ​പ് വെ​ഞ്ച​രി​പ്പ് നി​ർ​വ​ഹി​ക്കും. ശേ​ഷം സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.
ഇടവക വികാരി ഫാ. ടോണി കോഴിപ്പാടൻ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കും.