പനംച​ക്ക​ര വി​ല്പന സ​ജീ​വം
Monday, April 12, 2021 12:15 AM IST
നെന്മാ​റ: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​രി​ന്പ​ന ച​ക്ക​ര​യും ഉ​പ​ഉ​ല്പ​ന്ന​ങ്ങ​ളും കേ​ര​ള വി​പ​ണി​യി​ലേ​ക്ക് വ്യാ​പ​ക​മാ​യി വി​ൽ​പ്പ​ന​യ്ക്കെ​ത്തു​ന്നു.
ത​മി​ഴ്നാ​ട്ടി​ലെ തി​രി​ച്ചെ​ന്തൂ​ര് നി​ന്നു​മാ​ണ് കേ​ര​ള വി​പ​ണി​യി​ലേ​ക്ക് പ​നം​ച​ക്ക​ര, ചു​ക്കു ചേ​ർ​ത്ത പ​നം​ച​ക്ക​ര, പ​നം ക​ൽ​ക്ക​ണ്ടം എ​ന്നി​വ പ​ന​യോ​ല​ക​ളി​ൽ പൊ​തി​ഞ്ഞ് റോ​ഡ​രി​കി​ൽ വി​ല്പ​ന​യ്ക്ക് വ​യ്ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ ക​രി​ന്പ​ന​ക​ൾ കൂ​ടു​ത​ലു​ള്ള തി​രി​ച്ചെ​ന്തൂ​രി​ൽ കു​ടി​ൽ വ്യ​വ​സാ​യ​മാ​യി ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​ത്.
പ​നം ച​ക്ക​ര വ്യാ​പാ​രി​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി ഗോ​വി​ന്ദാ​പു​രം വ​ട​ക്ക​ഞ്ചേ​രി റോ​ഡി​ലെ കൊ​ല്ല​ങ്കോ​ട്, നെന്മാ​റ, മു​ട​പ്പ​ല്ലൂ​ർ, ചി​റ്റി​ല​ഞ്ചേ​രി. വി​ത്ത​ന​ശ്ശേ​രി, പ​ല്ലാ​വൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ റോ​ഡ​രി​കി​ൽ ചെ​റു ത​ട്ടു​ക​ളി​ലാ​യി പ​ന​യോ​ല​കൊ​ണ്ട് നെ​യ്തെ​ടു​ത്ത ചെ​റു​കൂ​ട​ക​ളി​ൽ നി​റ​ച്ച് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ വ​രു​ന്ന രീ​തി​യി​ൽ ആ​ക​ർ​ഷ​ക​മാ​യി അ​ടു​ക്കി​യാ​ണ് വ്യാ​പാ​രം ന​ട​ത്തു​ന്ന​ത്. ഒ​രു കി​ലോ പ​നം​ച​ക്ക​ര 240 രൂ​പ​യും ചു​ക്കു ചേ​ർ​ത്ത് പ​നം​ച​ക്ക​ര 250 രൂ​പ​യും പ​നം ക​ൽ​ക്ക​ണ്ട് 260 രൂ​പ​യ്ക്കു​മാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.
കേ​ര​ള​ത്തി​ൽ അ​ന്യം​നി​ന്നു​പോ​യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പ​നം​ച​ക്ക​ര​യും പ​നം​ക​ൽ​ക്ക​ണ്ടം . പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ക​രി​ന്പ​ന​ക​ൾ ഇ​ല്ലാ​താ​യ​തും ക​രി​ന്പ​ന ചെ​ത്തി ക​ള്ള് എ​ടു​ത്ത് ച​ക്ക​ര​യും ച​ക്ക​ര പാ​നി​യും നി​ർ​മ്മാ​ണം ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തും പ​നം​ച​ക്ക​ര​യും ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും വി​പ​ണി വി​ല വ​ർ​ധി​ച്ച​ത്.
ക​രി​ന്പ​ന​ക​ൾ ചെ​ത്തി എ​ടു​ക്കു​ന്ന ക​ള്ള് ചു​ണ്ണാ​ന്പ് ചേ​ർ​ത്ത് പു​ളി​ക്കാ​തെ എ​ടു​ക്കു​ന്ന ച​ക്ക​ര പാ​നി​യെ തീ​യി​ൽ കു​റു​ക്കി എ​ടു​ത്ത് നി​ശ്ചി​ത ആ​കൃ​തി​യി​ലു​ള്ള അ​ച്ചു​ക​ളി​ൽ ഒ​ഴി​ച്ച് നി​ശ്ചി​ത വ​ലി​പ്പ​വും ആ​കൃ​തി​യും ഉ​ള്ള ശ​ർ​ക്ക​ര നി​ർ​മ്മി​ക്കു​ന്ന​ത് വെ​ള്ളം ചേ​ർ​ത്ത് ജ​ലാം​ശം നീ​ക്കി​യാ​ണ് പ​നം ക​ൽ​ക്ക​ണ്ട​വും നി​ർ​മ്മി​ക്കു​ന്ന​ത്. ഒ​ട്ടേ​റെ ഒൗ​ഷ​ധ മൂ​ല്യ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​തി​നാ​ൽ വി​വി​ധ നാ​ട്ടു​വൈ​ദ്യ​ത്തി​നാ​യി ധാ​രാ​ളം പേ​ർ ധാ​രാ​ള​മാ​യി വാ​ങ്ങു​ന്ന​താ​യി ഇ​വ​ർ പ​റ​യു​ന്നു.