ആ​ക്ര​മി​ച്ചു 10 ല​ക്ഷംരൂ​പ കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യപ്ര​തി പി​ടി​യി​ൽ
Monday, April 12, 2021 12:16 AM IST
നാ​ട്ടു​ക​ൽ: പ​ഴ​യ സ്വ​ർ​ണ്ണം വി​ൽ​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ എ​ട​ത്ത​നാ​ട്ടു​ക​ര ചൂ​രി​ക്കോ​ട് എ​ന്ന സ്ഥ​ല​ത്തു​ള്ള റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ വി​ളി​ച്ചു വ​രു​ത്തി ആ​റം​ഗ സം​ഘം ആ​ക്ര​മി​ച്ചു പ​ത്ത് ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മു​ഖ്യ​പ്ര​തി​യെ നാ​ട്ടു​ക​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
കോ​ങ്ങാ​ട്, പൂ​തം​കോ​ട് സ്വ​ദേ​ശി ശ്യാം (28)​നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി പാ​ല​ക്കാ​ട് പു​തു​ശ്ശേ​രി​ക്ക​ടു​ത്തു​ള്ള ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നും പാ​ല​ക്കാ​ട് ഡാ​ൻ​സാ​ഫ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 28 നാ​ണ് കേ​സിനാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
സം​ഭ​വ​ത്തി​നു ശേ​ഷം നാ​ലു പ്ര​തി​ക​ളെ നാ​ട്ടു​ക​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഒ​ളി​വി​ൽ പോ​യ മു​ഖ്യ പ്ര​തി ശ്യാം ​ത​മി​ഴ് നാ​ട്ടി​ലും മ​റ്റു​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. പ്ര​തി കൂ​ടു​ത​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.
പ്ര​തി നി​ല​വി​ൽ ന​ട​ത്തി​വ​രു​ന്ന നി​ർ​മ്മാ​ണ പ​ദ്ധ​തി യെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹൈ​ഡ്രോ വാ​ലി പ്രൊ​ജ​ക്റ്റ് എ​ന്ന പേ​രി​ൽ രൂ​പീ​ക​രി​ച്ച ക​ന്പ​നി​ക്കു പി​ന്നി​ൽ കോ​ടി​ക​ളു​ടെ ഇ​ട​പാ​ടാ​ണ് ന​ട​ത്തി വ​രു​ന്ന​ത്.
വി​ല കൂ​ടി​യ ആ​ഡം​ഭ​ര കാ​റി​ലാ​ണ് പ്ര​തി യാ​ത്ര ചെ​യ്തു വ​രു​ന്ന​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​ക്കു ശേ​ഷം മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
നാ​ട്ടു​ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗ്ലാ​ഡി​ങ്ങ്, അ​ട​ക അ​ര​വി​ന്ദാ​ക്ഷ​ൻ, എ​സ്‌​സി​പി​ഒ​മാ​രാ​യ അ​ബ്ദു​ൾ ന​വാ​സ്, ബി​നു, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ.​സു​നി​ൽ കു​മാ​ർ, റ​ഹിം മു​ത്തു, സൂ​ര​ജ് ബാ​ബു, കെ.​അ​ഹ​മ്മ​ദ് ക​ബീ​ർ, കെ.​ദി​ലീ​പ്, ആ​ർ.​രാ​ജീ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.