പെ​രു​വെ​ന്പ്, പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി
Monday, April 12, 2021 12:16 AM IST
പു​തു​ന​ഗ​രം: പെ​രു​വെ​ന്പ്, പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന​തി​നാ​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​പ്പെ​ടു​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.
ഇ​ക്ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത്, നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു ശേ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത് ആ​രോ​ഗ്യ വ​കു​പ്പ് സൂ​ക്ഷ്മ നി​രീ​ക്ഷ​ണം ന​ട​ത്തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ ഒ​രു ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​ന കു​ട്ടി​യി​രി​ക്കു​ക​യാ​ണ്.
45 വ​യ​സി​നു മു​ക​ളി​ലു​ള​ള​വ​ർ​ക്ക് വാ​ക്സി​നെ​ത്തി​ക്കാ​നും ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്.
ഇ​തു സം​ബ​ന്ധ​മാ​യി ക​ഴ​ൽ​മ​ന്ദം സാ​മു​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം അ​ധി​കൃ​ത​രു​മാ​യും പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​യു.​മ​ധു​സൂ​ദ​ന​ൻ ആ​ലോ​ച​ന​യും ന​ട​ത്തി​യി​ട്ടു​ണ്ട്.
പെ​രു​വെ​ന്പ് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ക​ണ്ടെ​ത്തി​യ ഏ​ഴു രോ​ഗ​ബാ​ധി​ത​രി​ൽ അ​ഞ്ചു പേ​ർ ഒ​രു കു​ടം​ബ​ത്തി​ലു​ള്ള​വ​രാ​ണ്. ഇ​വ​രു​ടെ അ​യ​പ​ക്ക​ത്തെ ര​ണ്ടു വീ​ടു​ക​ൾ​ക്ക​ടു​ത്ത് വീ​ണ്ടും ആ​ർ​ക്കെ​ങ്കി​ലും കോ​വി​ഡ് ക​ണ്ടെ​ത്തി​യാ​ൽ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണ്‍ ആ​ക്കേ​ണ്ട​താ​യി വ​രു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.
പ​ഞ്ചാ​യ​ത്ത് മാ​സ്ക്ക് ധ​രി​ക്ക​ൽ, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗം, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ കൂ​ടു​ത​ൽ ഫ​ല​പ്ര​ഥ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
പു​തു​ന​ഗ​രം പ​ഞ്ചാ​യ​ത്തി​ലും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ നി​യ​മ​പാ​ല​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​യി​മാ​യി. പു​തു​ന​ഗ​രം
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ന്പ​ർ​മാ​ർ യോ​ഗം ചേ​ർ​ന്ന് രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.