തെര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കു സൗ​ജ​ന്യ പ​രി​ശോ​ധ​ന ഇ​ന്നും നാ​ളെ​യും
Monday, April 12, 2021 12:16 AM IST
പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ത്ത പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ , പോ​ളിം​ഗ് ഏ​ജ​ന്‍റ്മാ​ർ രാ​ഷ്ട്രീ​യ​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​യി ഇ​ന്നും , നാ​ളെ​യും ജി​ല്ല​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി സൗ​ജ​ന്യ കോവി​ഡ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​പി റീ​ത്ത അ​റി​യി​ച്ചു. രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് മൂ​ന്നു വ​രെ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്താം. ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക​യും ഇ​വ​ർ​ക്ക് ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും വേ​ണം. നെ​ഗ​റ്റീ​വ് ആ​യ​വ​രും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് നെ​ഗ​റ്റീ​വ് ആ​യ​വ​രും കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രും മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ക്കു​ക​യും മ​റ്റു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക​യും വേ​ണം. വി​വി​ധ സ്ഥാ​പ​ന​മേ​ധാ​വി​ക​ളും ഷോ​പ്പു​ട​മ​ക​ളും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണം. സാ​നി​റ്റൈ​സ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​രു​ത​ണം. ഈ​യ​ടു​ത്ത് ന​ട​ന്ന ഉ​ത്സ​വ​ങ്ങ​ളി​ലൊ സ​മാ​ന ആ​ഘോ​ഷ​ങ്ങ​ളി​ലൊ പ​ങ്കെ​ടു​ത്ത​വ​രി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​ണ്ടെ​ങ്കി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ
1. പാ​ല​ക്കാ​ട് ചെ​റി​യ കോ​ട്ട​മൈ​താ​നം. 2. ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി.3. കൊ​ല്ല​ങ്കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം. 4. ഓ​ങ്ങ​ല്ലൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം. 5. ചാ​ലി​ശ്ശേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം