പ​യ്യ​നെ​ടം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ച്ചു
Monday, April 12, 2021 10:57 PM IST
മ​ണ്ണാ​ർ​ക്കാ​ട് : പ്ര​വൃ​ത്തി തു​ട​ങ്ങി ര​ണ്ട് വ​ർ​ഷ​മാ​യി മു​ട​ങ്ങി കി​ട​ക്കു​ന്ന എം​ഇ​എ​സ് ക​ല്ല​ടി കോ​ളേ​ജ് പ​യ്യ​നെ​ടം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും തു​ട​ങ്ങി. കോ​ളേ​ജ് മു​ത​ൽ പൂ​ള​ച്ചി​റ വ​രെ ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ആ​ദ്യം ന​വീ​ക​രി​ക്കു​ന്ന​ത്.
പൂ​ള​ച്ചി​റ വ​രെ അ​ഴു​ക്കു​ചാ​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും നി​ർ​മ്മി​ച്ച അ​ഴു​ക്കു​ചാ​ലു​ക​ൾ​ക്കു​ള്ളി​ൽ മ​ണ്ണ് നീ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വി​ടെ പാ​റ ക​ഷ്ണ​ങ്ങ​ൾ നി​റ​ച്ച് ബ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ക​യെ​ന്ന് ക​രാ​റു​ക്കാ​ർ പ​റ​ഞ്ഞു.
മ​ഴ ശ​ക്ത​മാ​വു​ന്ന​തി​നു​ള്ളി​ൽ ഈ ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ശ്ര​മം. പൂ​ള​ച്ചി​റ മു​ത​ൽ ബാ​ക്കി വ​രു​ന്ന ആ​റ​ര കി​ലോ​മീ​റ്റ​ർ ഘ​ട്ടം ഘ​ട്ട​മാ​യി പൂ​ർ​ത്തീ​ക​രി​ക്കും.
ഇ​വി​ടെ നി​ർ​മ്മി​ച്ച ഡ്രൈ​നേ​ജു​ക​ൾ​ക്ക് ഉ​യ​രം കൂ​ടു​ത​ലു​ണ്ടെ​ന്ന പ​രാ​തി ഉ​ട​ൻ പ​രി​ഹ​രി​ക്കും. ഇ​ത്ത​ര​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് വേ​ഗ​ത്തി​ൽ പ്ര​വൃ​ത്തി​ക​ൾ തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ക​രാ​റു​കാർ അ​റി​യി​ച്ചു.
അ​ഴു​ക്കു​ചാ​ൽ നി​ർ​മ്മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത ചൂ​ണ്ടി കാ​ണി​ച്ച് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് കി​ഫ്ബി പ്ര​വൃ​ത്തി​ക്ക് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ ഇ​ട​പ്പെ​ട്ട ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും പ്ര​വൃ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.