ചിറ്റൂർ താ​ലൂ​ക്കി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളു​ടെ ഉ​പ​യോ​ഗം കൂടി
Monday, April 12, 2021 10:57 PM IST
ചി​റ്റൂ​ർ: സം​സ്ഥാ​ന​ത്ത് പ്ലാ​സ്റ്റി​ക്ക് ക​വ​റു​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​പ്പോ​ഴും താ​ലൂ​ക്കി​ൽ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗം ന​ട​ന്നു വ​രി​ക​യാ​ണ്.
നി​രോ​ധ​ന ഉ​ത്ത​ര​വ് നി​ല​വി​ൽ വ​ന്ന സ​മ​യ​ത്ത് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധി​കൃ​ത​ർ ഉ​ത്സാ​ഹ​ത്തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി നി​യ​മ ലം​ഘ​ക​രി​ൽ പി​ഴ ഈ​ടാ​ക്കി​യി​രു​ന്നു.പി​ന്നി​ട് മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ പ​രി​ശോ​ധ​ന പൂ​ർ​ണ്ണ​മാ​യും നി​ല​ച്ചു. ഇ​പ്പോ​ൾ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, പ​ല​ച​ര​ക്ക് വി​ല്പ്പ​ന സ്ഥാ​പ​ന​ങ്ങ​ളി​ലും പ​തി​വു​പോ​ലെ പ്ലാ​സ്റ്റി​ക​വ​റു​ക​ൾ വി​ൽ​പ്പ​ന തു​ട​ങ്ങി.
താ​ലൂ​ക്കി​ലു​ട​നീ​ളം ല​ഭി​ച്ച പ്ലാ​സ്റ്റി​ക​വ​റു​ക​ൾ വ്യാ​പ​ക​മാ​യി ത​ള്ളി തു​ട​ങ്ങി. പ്ര​കൃ​തി മ​ലി​നീ​ക​ര​ണ​ത്തി​നു പു​റ​മെ വീ​ടു​ക​ളി​ലെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി യാ​യി​രി​ക്കു​ക​യാ​ണ്. ബേ​ക്ക​റി മാ​ലി​ന്യ​ത്തോ​ടൊ​പ്പം പ്ലാ​സ്റ്റി​ക​വ​റും അ​ക​ത്തു​ചെ​ന്ന് ഒ​രു പ​ശു​ക്കു​ട്ടി​യും ര​ണ്ടു ആ​ടു​ക​ളും ച​ത്തി​ട്ടു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലാ​ണ് വീ​ണ്ടും ന​ൽ​കു​ന്ന​ത്.