അ​ഥ​ർ​വ്വ​വേ​ദ ഭൈ​ഷ​ജ്യ യ​ജ്ഞം 17 മു​ത​ൽ 21 വ​രെ
Monday, April 12, 2021 11:00 PM IST
പാ​ല​ക്കാ​ട്: രോ​ഗ​കാ​ര​ണ​ങ്ങ​ളെ ദൂ​രെ​യ​ക​റ്റു​ക എ​ന്ന സ​ങ്ക​ൽ​പ​ത്തെ മു​ൻ​നി​ർ​ത്തി കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി അ​ഥ​ർ​വ്വ​വേ​ദ ഭൈ​ഷ​ജ്യ യ​ജ്ഞം ന​ട​ത്തു​ന്ന​താ​യി സം​ഘാ​ട​ക​ർ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ഹ​ല്യ ഹെ​റി​റ്റേ​ജ് വി​ല്ലേ​ജി​ൽ നി​ർ​മ്മി​ച്ച യാ​ഗ​ശാ​ല​യി​ൽ 17ന് ​രാ​വി​ലെ 6 മ​ണി​യ്ക്ക് കേ​ര​ള ഗ​വ​ർ​ണ്ണ​ർ ഡോ.​ആ​രിഫ് മു​ഹ​മ്മ​ദ് ഖാ​ൻ യ​ജ്ഞോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​തി​നു മു​ന്നോ​ടി​യാ​യി 16ന് ​വൈ​കീ​ട്ട് 5ന് ​യാ​ഗ​ഭൂ​മി​യി​ൽ മ​ഹാ​ര​ഥ​യാ​ത്ര സം​ഗ​മ​വും ഉ​ണ്ടാ​കും. സു​പ്ര​സി​ദ്ധ സ​ന്യാ​സി വ​ര്യ​ൻ സം​പൂ​ജ്യ സ്വാ​മി അ​ദൃ​ശ്യ​കാ​ട് സി​ദ്ധേ​ശ്വ​ര​യു​ടെ സാ​ന്നി​ധ്യ​വും ഉ​ണ്ടാ​യി​രി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ 21ന് ​പ​ക​ൽ 12ന് ​യ​ജ്ഞ​ശാ​ല അ​ഗ്നി​ക്ക് സ​മ​ർ​പ്പി​ക്കും.
യ​ജ്ഞ​ത്തി​ന്‍റെ വ്യ​ത്യ​സ്ഥ ദി​വ​സ​ങ്ങ​ളി​ലാ​യി മി​സോ​റോം ഗ​വ​ർ​ണ്ണ​ർ അ​ഡ്വ.​പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ, കൈ​ത​പ്രം ദാ​മോ​ദരൻ നന്പൂ​തി​രി, മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി, പ​ത്മ​ശ്രീ രാ​മ​ച​ന്ദ്ര​പു​ല​വ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചെ​യ​ർ​മാ​ൻ ആ​ർ.​വി.​കെ.​വ​ർ​മ്മ, ചീ​ഫ് കോ​-ഓ​ർ​ഡി​നേ​റ്റ​ർ ഞെ​ര​ള​ത്ത് ഹ​രി​ഗോ​വി​ന്ദ​ൻ, ര​ജി​ത​ൻ ദീ​പ​ക് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.