ഡീ​ക്ക​ൻ അ​മ​ൽ പാ​ലാ​ട്ടി​ലിന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം ഇ​ന്ന്
Tuesday, April 13, 2021 11:13 PM IST
കോ​യ​ന്പ​ത്തൂ​ർ : രാ​മ​നാ​ഥ​പു​രം മി​ഷ​ൻ രൂ​പ​ത​ക്കാ​യി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ക്കു​ന്ന ഡീ​ക്ക​ൻ അ​മ​ൽ പാ​ല​ട്ടി​ൽ ഇ​ന്ന് രാ​വി​ലെ 9 മ​ണി​ക്ക് കു​ഴൂ​ർ മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ വെ​ച്ച് രാ​മ​നാ​ഥ​പു​രം രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടിൽ നി​ന്നും വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ക്കു​ം. തു​ട​ർ​ന്ന് പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​വും ഉ​ണ്ടാ​കും. പാ​ലാ​ട്ടി​ൽ മ​ത്താ​യി, പു​ഷ്പി ദ​ന്പ​തി​ക​ളുടെ മകനാണ്. പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സം എ​സ്കെ​വി എ​ൽ​പി ഇ​ര​വ​തോ​ർ സ്കൂ​ളി​ലും ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ പൂ​വ​ത്തു​ശ്ശേ​രി​യി​ലും, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ട്രി​നി​റ്റി മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ രാ​മ​നാ​ഥ​പു​ര​ത്തു​മാ​യി​രു​ന്നു. 2010ൽ ​സൈ​ന്‍റ് മേ​രി​സ് മൈ​ന​ർ സെ​മി​നാ​രി ഇ​ട​യാ​ർ പാ​ള​യ​ത്തിൽ ചേ​ർ​ന്നു. ഫി​ലോ​സ​ഫി പ​ഠ​നം സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്തോ​ലി​ക് സെ​മി​നാ​രി കോ​ട്ട​യ​ത്തും തി​യോ​ള​ജി പ​ഠ​നം സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി മം​ഗ​ല​പ്പു​ഴ, ആ​ലു​വ​യി​ൽ ആ​യി​രു​ന്നു. റീ​ജ​ൻ​സി, ബി​ഷ​പ്പ് ഹൗ​സ് രാ​മ​നാ​ഥ​പു​രം, സെ​ന്‍റ് ജോ​സ​ഫ് മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ജ​ഡ​യ​ൻ​പാ​ള​യം, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു.