ഹോ​ട്ട​ലി​ൽ ക​യ​റി അ​ക്ര​മി​ച്ച സം​ഭ​വം: പ്ര​തി​ഷേ​ധം വ്യാപകമായി
Tuesday, April 13, 2021 11:13 PM IST
കോ​യ​ന്പ​ത്തൂ​ർ : ഗാ​ന്ധി​പു​ര​ത്ത് ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രു​ന്ന​വ​ർ​ക്കു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ആ​ക്ര​മ​ണ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പ്ര​മു​ഖ​രും സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും 50 ശ​ത​മാ​നം പേ​ർ​ക്ക് ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന നി​ല​യി​ൽ ഹോ​ട്ട​ലി​ൽ ആ​റു പേ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും 11 മ​ണി വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ രാ​ത്രി 10.20നാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നും ഹോ​ട്ട​ലു​ട​മ പ​റ​ഞ്ഞു. കൊ​റോ​ണ കാ​ല​ത്തി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ഹോ​ട്ട​ൽ മേ​ഖ​ല ക​ട​ന്നു പോ​കു​ന്ന​ത്. ‌
ഈ ​നി​ല​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ൽ ഭ​യം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​നി​യൊ​രു സാ​ത്താ​ൻ കു​ളം സം​ഭ​വം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​യി സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ല ഹോ​ട്ട​ലേഴ്സ് അ​സോ​സി​യേ​ഷ​ൻ​ ആവ​ശ്യ​പ്പെ​ട്ടു.
ഡി​വൈ​എ​ഫ്ഐ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച​തി​നൊ​പ്പം അ​തി​ക്ര​മം ന​ട​ത്തി​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
സി​ങ്ക​ന​ല്ലൂ​ർ എം​എ​ൽ​എ എ​ൻ.​കാ​ർ​ത്തി​ക്, മ​ക്ക​ൾ നീ​തി​മ​യ്യം പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് ക​മ​ൽ​ഹാ​സ​ൻ എ​ന്നി​വ​രും സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ മ​റി​യി​ച്ചു കൊ​ണ്ട് രം​ഗ​ത്തു​വ​ന്നു.
ഹോ​ട്ട​ലു​ക​ൾ​ക്ക് 11 മ​ണി വ​രെ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന നി​ല​യി​ൽ 10.20നാ​ണ് സം​ഭ​വം ന​ട​ന്നി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ എ​ൻ.​കാ​ർ​ത്തി​ക് ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​വം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും സാ​ത്താ​ൻ കു​ളം സം​ഭ​വ​ത്തി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് അ​ധി​കാ​രി​ക​ളു​ടെ ക​ട​മ​യാ​ണെ​ന്നും ക​മ​ൽഹാ​സ​ൻ ത​ന്‍റെ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി
നീ​ല​ഗി​രി : കൊ​റോ​ണ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നീ​ല​ഗി​രി​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. ഉൗ​ട്ടി സ​സ്യോ​ദ്യാ​നം, റോ​സ്ഗാ​ർ​ഡ​ൻ, ബോ​ട്ട് ഹൗ​സ്, കു​ന്നൂ​ർ​സിം​സ് പാ​ർ​ക്ക്, കോ​ത്ത​ഗി​രി നെ​ഹ്റു പാ​ർ​ക്ക്, വ്യൂ ​പോ​യി​ന്‍റു​ക​ൾ തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ഇ-​പാ​സ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടൊ​പ്പം ചെ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം കോ​വി​ഡ് നെ​ഗ​റ്റീ​വ് എ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യാ​ണ് ജി​ല്ല​യ്ക്ക​ക​ത്തേ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ക. ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഒ​രു മ​ണി​ക്കൂ​ർ ആ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 50 ശ​ത​മാ​നം പേ​ർ​ക്കു മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. ഫെ​യ്സ് മാ​സ്ക്, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്ക് 200 രൂ​പ വീ​തം പി​ഴ ചു​മ​ത്തു​ന്ന​താ​യി​രി​ക്കും.
ബേ​ക്ക​റി ഉ​ട​മ​യെ പോ​ലീ​സ് മ​ർ​ദ്ദി​ച്ചു
കോ​യ​ന്പ​ത്തൂ​ർ : ഗാ​ന്ധി​പു​ര​ത്തെ ഹോ​ട്ട​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ അ​ല​യൊ​ലി​ക​ൾ കെ​ട്ട​ട​ങ്ങു​ന്ന​തി​നു മു​ൻ​പേ പോ​ലീ​സ് ക്രൂ​ര മു​ഖ​ത്തി​ന്‍റെ മ​റ്റൊ​രു​ദ്യ​ശ്യം പു​റ​ത്ത്. കു​നി​യ മു​ത്തൂ​രി​ൽ ബേ​ക്ക​റി ഉ​ട​മ​യെ പോ​ലീ​സ് മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ​യും വ​ലി​ച്ചി​ഴ​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് 29-ാം തി​യ്യ​തി​യാ​ണ് സം​ഭ​വം ന​ട​ന്നി​രി​ക്കു​ന്ന​ത്.
കു​നി​യ​മു​ത്തൂ​രി​ലു​ള്ള ഒ​രു ബേ​ക്ക​റി​യി​ൽ ഉ​ട​മ​യെ കു​നി​യ മു​ത്തൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗ​ണേ​ഷ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ​യും വ​ലി​ച്ചി​ഴ​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. രാ​ത്രി 10.30നാ​ണ് സം​ഭ​വം ന​ട​ന്നി​രി​ക്കു​ന്ന​ത്.
ക്രൂ​ര കൃ​ത്യം ന​ട​ത്തി​യ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗ​ണേ​ഷി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.