ബ​സ് അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ട​ൽ മാ​റാ​തെ യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും
Tuesday, April 13, 2021 11:13 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ വ​ള്ളി​യോ​ട് ക​രി​പ്പാ​ലി​യി​ൽ തിങ്കളാഴ്ച രാ​ത്രി​യു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര​ക്കാ​രും. നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് പു​ഴ​യോ​ട് ചേ​ർ​ന്ന ആ​ഴ​മു​ള്ള തോ​ട്ടി​ലേ​ക്ക് ചാ​ടി​യ​ത്. ഓ​ടി​കൂ​ടി​യ സ​മീ​പ​വാ​സി​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്രി​ക​രും രം​ഗം ക​ണ്ട് ഭ​യ​ന്നു. ബ​സി​നു​ള്ളി​ൽ നി​ന്നു​ള്ള കൂ​ട്ട നി​ല​വി​ളി​ക​ളും സ​ഹാ​യ യാ​ച​ന​ക​ളും ഉ​യ​ർ​ന്ന​തോ​ടെ ധൈ​ര്യം വീ​ണ്ടെ​ടു​ത്ത് തോ​ട്ടി​ൽ മു​ൻ​ഭാ​ഗം കു​ത്തി നി​ൽ​ക്കു​ന്ന ബ​സി​ൽ പി​ടി​ച്ച് ക​യ​റി നാ​ട്ടു​ക്കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കി.

ഇ​ന്ന​ലെ രാ​വി​ലെ​യും നി​ര​വ​ധി​യാ​ളു​ക​ളാ​ണ് അ​പ​ക​ടം കാ​ണാ​ൻ പ്ര​വ​ഹി​ച്ച​ത്. ബ​സ് ഇ​ടി​ച്ച് ത​ക​ർ​ന്ന 11 കെ ​വി വൈ​ദ്യു​തി പോ​സ്റ്റ് മാ​റ്റി പി​ന്നീ​ട് ര​ണ്ട് ക്രെ​യി​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ന​ലെ വൈ​കീ​ട്ട് ബ​സ് തോ​ട്ടി​ൽ നി​ന്നും പൊ​ക്കി​യെ​ടു​ത്തു.​പ്ര​ദ്ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ​വും പു​ന​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.അ​പ​ക​ട​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ൽ ര​ണ്ട് പേ​ർ​ക്ക് സാ​ര​മാ​യ പ​രി​ക്കു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ വ​ള്ളി​യോ​ട്, നെന്മാറ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. വ​ട​ക്ക​ഞ്ചേ​രി കൊ​ല്ലം​ങ്കോ​ട് ഗോ​വി​ന്ദാ​പു​രം റൂ​ട്ടി​ലോ​ടു​ന്ന ബ​സാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​കെ ബ്രി​ക്സി​ന്‍റെ മ​തി​ലും തോ​ട്ട് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളും ത​ക​ർ​ത്താ​ണ് ബ​സ് മു​ൻ​ഭാ​ഗം കു​ത്തി തോ​ട്ടി​ൽ നി​ന്ന​ത്. ബ​സ് മ​റി​യാ​തി​രു​ന്ന​ത് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി. അ​യ​ൽ​വാ​സി​യാ​യ കു​ന്പ​ള​ന്താ​നം ക്രി​സ്റ്റോ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ പു​ഴ വ​ഴി റോ​ഡി​ലെ​ത്തി​ച്ച​ത്.

ഡ്രൈ​വ​റും മ​റ്റു ര​ണ്ട് യാ​ത്ര​ക്കാ​രും തോ​ട്ടി​ലാ​ണ് കി​ട​ന്നി​രു​ന്ന​തെ​ന്ന് ക്രി​സ്റ്റോ പ​റ​ഞ്ഞു. പി​ന്നീ​ട് വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും പാ​ഞ്ഞെ​ത്തി തോ​ട്ടി​ലി​റ​ങ്ങി പൊ​ന്ത​ക്കാ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​കീ​ട്ട് മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യാ​യി​രു​ന്ന​തി​നാ​ൽ ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രെ​ല്ലാം നേ​ര​ത്തെ വീ​ടു​ക​ളി​ൽ പോ​യ​തും അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. വ​ല​ത് വ​ശ​ത്തെ തോ​ട്ടി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്.