നാ​ലാം​മൈ​ലി​ൽ 18 കോ​ടി ചി​ല​വി​ൽ വ​ൻ​കി​ട ജ​ല​സം​ഭ​ര​ണി നി​ർ​മ്മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Tuesday, April 13, 2021 11:16 PM IST
ചി​റ്റൂ​ർ : താ​ലൂ​ക്കി​ലെ മൂ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നാ​യി നാ​ലാം​മൈ​ലി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി നി​ർ​മ്മി​ച്ചു വ​രു​ന്ന വ​ൻ​കി​ട ജ​ല​സം​ഭ​ര​ണി 95 ശ​ത​മാ​ന​ത്തി​ല​ധി​കം പൂ​ർ​ത്തി​ക​രി​ച്ച് അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. 16 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യു​ടെ നി​ർ​മ്മാ​ണം നാ​ലാം മൈ​ലി​ലാ​ണ് ന​ട​ക്കു​ന്ന​ത്. മൂ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള സ്ഥ​ല​ത്താ​ണ് ടാ​ങ്ക് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു മൂ​ലം ജ​ല​വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​നാ​വും. പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും ജ​ല​സം​ഭ​ര​ണി നി​ർ​മ്മാ​ണ​ത്തി​ന് സ​മാ​പ​ന​മാ​യി​രി
ക്കു​ക​യാ​ണ്. ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി കി​ഫ്ബി പ​ദ്ധ​തി​യി​ൽ 18 കോ​ടി​യാ​ണ് ടാ​ങ്ക് നി​ർ​മ്മാ​ണ​ത്തി​നും അ​നു​ബ​ന്ധ ചി​ല​വു​ക​ൾ​ക്കാ​യും അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ര​ണ്ടു മാ​സ​ത്തി​ന​കം പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഉൗ​ർ​ജി​ത​മാ​യി ന​ട​ന്നു വ​രി​ക​യാ​ണ്. താ​ലൂ​ക്കി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു മെ​ഗാ വാ​ട്ട​ർ​ടാ​ങ്ക് നി​ർ​മ്മി
ച്ചി​രി​ക്കു​ന്ന​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​വു​ന്ന​തോ​ടെ പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി, ന​ല്ലേ​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ദീ​ർ​ഘ​കാ​ല​മാ​യി വേ​ന​ൽ സ​മ​യ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് അ​ന്തി​മ പ​രി​ഹാ​ര​മാ​വു​മെ​ന്നാ​ണ് നി​ഗ​മ​നം. മു​വാ​റ്റു​പു​ഴ ജോ​സ​ഫ് ജോ​ണ്‍ ക​ന്പ​നി​യാ​ണ് ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മ്മി​ച്ചു വ​രു​ന്ന​ത്. വേ​ന​ൽ സ​മ​യ​ങ്ങ​ളി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ വെള്ള​മെ​ത്തി​ക്കു​ന്ന മു​ൻ കാ​ല ജ​ല​വി​ത​ര​ണ രീ​തി മു​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​ഴി​വാ​ക്കും. മു​ൻ​പ് ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് കോ​ടി​ക​ളാ​ണ് ചി​ല വ​ഴി​ച്ചി​രു​ന്ന​ത്.