ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജം
Tuesday, April 13, 2021 11:16 PM IST
പാലക്കാട്: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ജി​ല്ല​യി​ൽ ആ​റ് ഇ​ട​ങ്ങ​ളി​ലാ​യി കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​താ​യി സി.​എ​ഫ്.​എ​ൽ.​ടി.​സി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​മേ​രി ജ്യോ​തി വി​ൽ​സ​ണ്‍ അ​റി​യി​ച്ചു.
ക​ഞ്ചി​ക്കോ​ട് കി​ൻ​ഫ്ര, മാ​ങ്ങോ​ട് കേ​ര​ള മെ​ഡി​ക്ക​ൽ കോ​ളേ​ജ് , ജി​ല്ലാ ആ​ശു​പ​ത്രി, പാ​ല​ക്കാ​ട് വ​നി​ത​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.
ഇ​വി​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ കി​ട​ക്ക​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​തു​കൂ​ടാ​തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 64 ഐ.​സി.​യു കി​ട​ക്ക​ക​ൾ, 29 വെ​ന്‍റി​ലേ​റ്റ​ർ ബെ​ഡു​ക​ൾ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​വ്ര രോ​ഗ​ബാ​ധി​ത​രാ​യ ബി, ​സി കാ​റ്റ​ഗ​റി​യി​ലു​ള്ള​വ​രെ​യാ​ണ് നി​ല​വി​ൽ കോ​വി​ഡ് ചി​കി​ൽ​സാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.
വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളി​ൽ വ​ർ​ദ്ധ​ന​വു​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും നോ​ഡ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കോവിഡ് മുന്നണി പോരാളികൾക്ക് ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ 16ന്
പാലക്കാട്: ​വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ​ക്കാ​യു​ള്ള ര​ണ്ടാം ഡോ​സ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ (കോ​വാ​ക്സി​ൻ) 16ന് ​പാ​ല​ക്കാ​ട് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും. ഒ​ന്നാം ഡോ​സ് സ്വീ​ക​രി​ച്ച​പ്പോ​ൾ ല​ഭി​ച്ച ഫാ​ക്ട് ഷീ​റ്റ്, തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. ഇ​തു​വ​രെ ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ത്ത എ​ല്ലാ കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കെഎ​സ്ആ​ർടിസി, സ്വ​കാ​ര്യ
ബ​സു​ക​ളി​ൽ നി​യ​ന്ത്ര​ണം
പാലക്കാട്: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി, സ്വ​കാ​ര്യ ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ ഇ​രു​ത്തി​കൊ​ണ്ട് മാ​ത്ര​മേ സ​ർ​വീ​സ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും ബ​സ്‌​സി​ൽ സ്റ്റാ​ൻ​ഡി​ങ് യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്ക​രു​തെ​ന്നും റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ പി. ​ശി​വ​കു​മാ​ർ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ.​ടി.​ഒ വി. ​എ. സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.