പ്രതീക്ഷകളിലേക്കു വി​ഷുനാ​ളി​ൽ കൃഷിത്തുടക്കം
Friday, April 16, 2021 1:03 AM IST
നെന്മാ​റ: നൂ​റു​മേ​നി വി​ള​വ് പ്ര​തീ​ക്ഷി​ച്ചു വി​ഷു നാ​ളി​ൽ ക​ർ​ഷ​ക​ർ ഒ​ന്നാം വി​ള നെ​ൽ​കൃ​ഷി​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. വി​ഷു ദി​വ​സം ചാ​ലി​ട​ങ്ങ​ൽ ച​ട​ങ്ങ് ന​ട​ത്തി​യാ​ണ് കൃ​ഷി​പ്പ​ണി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചത്.

വി​ഷു​ക​ണി ക​ണ്ട ശേ​ഷം പാ​ട​ത്തെ​ത്തി​യ ക​ർ​ഷ​ക​ർ നി​ല​വി​ള​ക്കു​കൊ​ളു​ത്തി, നെ​ല്ലും, നാ​ഴി​യും, അ​രി​യും, പ​ഴ​വും വെ​ച്ചു പൂ​ജ ചെ​യ്ത​ശേ​ഷം ട്രാ​ക്ട​ർ കൊ​ണ്ട് നി​ലം ഉ​ഴു​തു​മ​റി​ച്ചു. ഇ​തോ​ടൊ​പ്പം ഓ​ല​പ്പ​ട​ക്കം പൊ​ട്ടി​ക്കു​ക​യും ചെ്തു. പി​ന്നീ​ട് എ​ല്ലാ​വ​ർ​ക്കും പ്ര​സാ​ദ​മാ​യി തേ​ങ്ങ​പ്പൂ​ള്, പ​ഴം, കൈ​നീ​ട്ട​മാ​യി പ​ണ​വും ന​ൽ​കി​യാ​ണ് ച​ട​ങ്ങ് അ​വ​സാ​നി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ നെ​ൽ​പ്പാ​ട​ങ്ങ​ൾ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് നി​ല​മൊ​രു​ക്കി തു​ട​ങ്ങി. അ​യി​ലൂ​ർ ക​രി​ങ്കു​ളം പാ​ടേ​ഖ​ര​ത്തി​ൽ കൃ​ഷി​ക്കു തു​ട​ക്ക​മാ​യി ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ ഇ​ട​ശ്ശേ​രി പ​റ​ന്പ് ജ​യ​രാ​ജ​നും സ​ഹോ​ദ​ര​ൻ ചെ​ന്താ​മ​ര​യും ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.

ര​ണ്ടാം വി​ള കൊ​യ്ത​തി​ന്‍റെ നെ​ൽ​ച്ചെ​ടി കു​റ്റി​ക​ൾ ഇ​ള​ക്കി മ​ണ്ണി​നോ​ട് ചേ​ർ​ക്കാ​നും മ​ണ്ണ് ഇ​ള​കു​ന്പോ​ൾ അ​തി​ന​ടി​യി​ലു​ള്ള മ​ണ്ണി​ര​ക​ൾ​ക്ക് മ​ണ്ണി​ന​ടി​യി​ൽ പോ​കു​ന്ന​തി​ന് സ​ഹാ​യ​ക​വു​മാ​യാ​ണ് നി​ല​മൊ​രു​ക്കു​ന്ന​ത്.

ശ​ത്രു​കീ​ട​ങ്ങ​ൾ മു​ക​ളി​ലെ​ത്തു​ന്ന​തോ​ടെ കൊ​റ്റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ആ​ഹാ​ര​മാ​ക്കാ​നും സാ​ധി​ക്കും. വേ​ന​ൽ​മ​ഴ ക​ന​ത്ത​തോ​ടെ മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ഴു​തു​മ​റി​ച്ച് നി​ല​മൊ​രു​ക്കി തു​ട​ങ്ങി.