കരിപ്പാലി തോ​ട്ടു​പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ
Friday, April 16, 2021 1:03 AM IST
വ​ട​ക്ക​ഞ്ചേ​രി: ബ​സി​ടി​ച്ച് ത​ക​ർ​ന്ന വ​ട​ക്ക​ഞ്ചേ​രി ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ വ​ള്ളി​യോ​ട് ക​രി​പ്പാ​ലി​യി​ലെ തോ​ട്ടു​പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളും കൈ​വ​രി​ക​ളും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.
ബ​ല​ക്ഷ​യ​ത്തി​ൽ ക​ന്പി​ക​ൾ പു​റ​ത്ത് വ​ന്ന് ഇ​വി​ടെ വീ​ണ്ടും അ​പ​ക​ടം സം​ഭ​വി​ക്കാ​വു​ന്ന സ്ഥി​തി​യാ​ണ്. ആ​ഴ​മു​ള്ള തോ​ടാ​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി​യും കൂ​ടും. തൊ​ട്ട് ത​ന്നെ​യാ​ണ് ക​രി​പ്പാ​ലി പു​ഴ. ഇ​തി​നാ​ൽ ത​ന്നെ മ​ഴ​ക്കാ​ല​ത്തി​നു മു​ന്നേ പാ​ലം സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ച​ങ്ങ​ല ക​ണ്ണി​ക​ൾ​പോ​ലെ ച​ര​ക്ക് ലോ​റി​ക​ളും ബ​സു​ക​ളും മ​റ്റു നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്ന​ത് ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്.
മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നും മ​ണ്ണ് ക​യ​റ്റി വ​രു​ന്ന വ​ലി​യ ടോ​റ​സു​ക​ൾ​ക്കും പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു പോ​ക​ണം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തി പോ​സ്റ്റും പാ​ല​വും ഇ​ടി​ച്ച് ത​ക​ർ​ത്ത് തോ​ട്ടി​ലേ​ക്ക് പാ​ഞ്ഞി​റ​ങ്ങി​യ​ത്. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ബ​സ് പു​ർ​ണ്ണ​മാ​യും ത​ക​രു​ക​യും ചെ​യ്തു.