പ​ട​ക്കംപൊ​ട്ടി വൈക്കോ​ൽ കൂ​ന​യ്ക്കു തീ​പി​ടി​ച്ചു
Friday, April 16, 2021 1:03 AM IST
ത​ത്ത​മം​ഗ​ലം: വി​ഷു പ​ട​ക്കം പൊ​ട്ടി തീ​പ്പൊ​രി വീ​ണ് വ​യ്ക്കോ​ൽ കൂ​ന​യ്ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.
മേ​ട്ടു​പ്പാ​ള​യം താ​ണി​യ​ന്പാ​ടം മ​രി​യ​മ്മ​ൻ ക്ഷേ​ത്ര പ​രി​സ​ര​ത്തു കൂ​ട്ടി​യി​ട്ട വ​യ്ക്കോ​ലി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.30നാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.സ​മീ​പ​വാ​സി​ക​ൾ വെ​ള്ള​മൊ​ഴി​ച്ച് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​പ​ട​ർ​ന്നു ക​ത്തു​ക​യാ​യി​രു​ന്നു. താ​ണി​യ​ന്പാ​ടം രാ​ധാ​കൃ​ഷ്ണ​ന്‍റേ​താ​ണ് വ​യ്ക്കോ​ൽ കൂ​ന.
അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തേ​ക്ക് കു​തി​ച്ചെ​ത്തി​യെ​ങ്കി​ലും ഇ​ട​വ​ഴി​യി​ലൂ​ടെ സം​ഭ​വ​സ്ഥ​ല​ത്തേ​യ്ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല പി​ന്നി​ട് പ്ലോ​ട്ട് പ​ന്പും ഹോ​സും ഉ​പ​യോ​ഗി​ച്ച് സ​മീ​പ വീ​ട്ടി​ലെ കി​ണ​റ്റി​ൽ നി​ന്നും വെ​ള്ളം പ​ന്പ് ചെ​യ്താ​ണ് തീ ​അ​ണ​ച്ച​ത്. ഇ​തി​ന​കം വ​യ്ക്കോ​ൽ കൂ​ന പൂ​ർ​ണ്ണ​മാ​യും ക​ത്തി ന​ശി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. തീ ​പൂ​ർ​ണ്ണ​മാ​യും അ​ണ​ച്ച​തി​നാ​ൽ സ​മീ​പ​ത്തേ​ക്ക് പ​ട​രു​ന്ന​ത് ഒ​ഴി​വാ​യി. ഫ​യ​ർ ഓ​ഫീ​സ​ർ എം.​ര​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തി​രു​ന്നു.