മെ​ഗാ മേ​ള​ക​ളും ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലു​ക​ളും ര​ണ്ടാ​ഴ്ച​ത്തേ​യ്ക്ക് നീ​ട്ടാ​ൻ നി​ർ​ദേ​ശം
Saturday, April 17, 2021 12:26 AM IST
പാലക്കാട്: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​ന പ്ര​തി​രോ​ധം ല​ക്ഷ്യ​മി​ട്ട് ജി​ല്ല​യി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് മെ​ഗാ മേ​ള​ക​ൾ / ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലു​ക​ൾ എ​ന്നി​വ ര​ണ്ടാ​ഴ്ച​ത്തേ​യ്ക്ക് നീ​ട്ടി വെ​യ്ക്കാ​ൻ നി​ർ​ദേ​ശം. ക​ളക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ളക്ട​റും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ മൃ​ണ്‍​മ​യി ജോ​ഷി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഷോ​പ്പു​ക​ളും, മാ​ളു​ക​ളും രാ​ത്രി ഒ​ന്പ​തി​ന് അ​ട​യ്ക്ക​ണം. ക​ഴി​യു​ന്നി​ട​ത്തോ​ളം ഡോ​ർ ഡെ​ലി​വ​റി​യാ​യി സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ക​ട​യു​ട​മ​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഷോ​പ്പ് / മാ​ളി​ന​ക​ത്ത് ഒ​രേ സ​മ​യം പ്ര​വേ​ശി​ക്കേ​ണ്ട ആ​ളു​ക​ളു​ടെ എ​ണ്ണം ഷോ​പ്പി​ന്‍റെ/ മാ​ളി​ന്‍റെ വി​സ്തീ​ർ​ണ​ത്തി​ന​നു​സ​രി​ച്ച് ഷോ​പ്പു​ട​മ നി​ശ്ച​യി​ക്ക​ണം. പ്ര​വേ​ശി​ക്കു​ന്ന ആ​ളു​ക​ളു​ടെ പേ​ര്, സ്ഥ​ലം, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. ഷോ​പ്പി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന​വ​രും പു​റ​ത്ത് നി​ൽ​ക്കു​ന്ന​വ​രും നി​ർ​ബ​ന്ധ​മാ​യും കൃ​ത്യ​മാ​യി മാ​സ്ക് ധ​രി​ക്കു​ക​യും ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യ​ണം. ഒ​രേ സ​മ​യം പ്ര​വേ​ശി​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ർ​ഡും ബ്രേ​യ്ക്ക് ദ ​ചെ​യി​ൻ ബോ​ർ​ഡും ഷോ​പ്പി​ന്‍റെ / മാ​ളി​ന്‍റെ മു​ൻ​വ​ശ​ത്ത് സ്ഥാ​പി​ക്ക​ണം.

ജീ​വ​ന​ക്കാ​രും, മാ​ളി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന​വ​രും നി​ർ​ബ​ന്ധ​മാ​യും സാ​നി​റ്റൈ​സ് ചെ​യ്യു​ക​യും വാ​യും മൂ​ക്കും മ​റ​യ​ത്ത​ക്ക വി​ധം മാ​സ്ക് ധ​രി​ക്കു​ക​യും ചെ​യ്യ​ണം. ഹോ​ട്ട​ലു​ക​ളി​ലും, റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഹോം ​ഡെ​ലി​വ​റി അ​ല്ലെ​ങ്കി​ൽ ടേ​ക്ക് ഹോം ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം. ആ​കെ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യു​ടെ 50 ശ​ത​മാ​നം പേ​രെ മാ​ത്ര​മേ ഒ​രേ​സ​മ​യം അ​ക​ത്ത് അ​നു​വ​ദി​ക്കാ​ൻ പാ​ടു​ള്ളൂ. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള ഷോ​പ്പു​ക​ൾ, മാ​ളു​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധി​ക്കേ​ണ്ട​തും കോ​വി​ഡ് രോ​ഗ​പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണോ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​മാ​ർ ഇ​തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.

ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി നി​ൽ​ക്ക​രു​ത്

ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ക​ല്യാ​ണ​ങ്ങ​ൾ, മീ​റ്റിം​ഗു​ക​ൾ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ, ഉ​ത്സ​വ​ങ്ങ​ൾ, ക​ലാ​കാ​യി​ക സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ത്തു​ന്ന​ത് അ​ക​ത്ത​ള​ങ്ങ​ളി​ലാ​ണെ​ങ്കി​ൽ പ​ര​മാ​വ​ധി 100 പേ​രും പു​റ​ത്താ​ണെ​ങ്കി​ൽ പ​ര​മാ​വ​ധി 200 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഇ​തി​ൽ കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്റ്റ് ന​ട​ത്തി​യ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ ഒ​ന്നാം ഘ​ട്ടം വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റോ കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം. ക​ല്യാ​ണ​ങ്ങ​ൾ, മീ​റ്റിം​ഗു​ക​ൾ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ, ഉ​ത്സ​വ​ങ്ങ​ൾ, ക​ലാ, കാ​യി​ക, സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ത്തു​ന്ന വി​വ​രം അ​ത​ത് പ​ഞ്ചാ​യ​ത്ത് / ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​രെ​യും ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രെ​യും പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം സ​ഹി​തം മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം.പ​രി​പാ​ടി​ക​ൾ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന വി​വ​രം പോ​ലീ​സ്, ന​ഗ​ര​സ​ഭ / പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്ത​ണം. പ​രി​പാ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്ക് ന​ൽ​കു​ക​യും നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തു​മാ​ണ്. ജി​ല്ല​യി​ൽ 100 സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രെ ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ പ​രി​പാ​ടി​ക​ളും പ​ര​മാ​വ​ധി ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണം. പ​ര​മാ​വ​ധി പാ​യ്ക്ക് ചെ​യ്ത ഭ​ക്ഷ​ണ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക. ആ​ളു​ക​ൾ ഒ​രു​മി​ച്ചു കൂ​ടു​ന്ന എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ, പോ​ലീ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം എ​പ്പോ​ഴും ഉ​ണ്ടാ​യി​രി​ക്കും.

കു​ട്ടി​ക​ളും 60 നു ​മു​ക​ളി​ലു​ള്ള​വ​രും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ വ​ര​രു​ത്

തി​ര​ക്കു​ള്ള പൊ​തു​സ്ഥ​ല​ങ്ങ​ൾ, പൊ​തു പ​രി​പാ​ടി​ക​ൾ, ഉ​ത്സ​വ​ങ്ങ​ൾ, ഷോ​പ്പു​ക​ൾ, മാ​ളു​ക​ൾ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ 10 വ​യ​സിനു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, 60ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ എ​ന്നി​വ​ർ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നും നി​ർ​ദേ​ശ​മു​ണ്ട്. റം​സാ​ൻ മാ​സ​ത്തി​ൽ നോ​ന്പു​തു​റ സ​മ​യ​ത്തു​ള്ള സാ​മു​ദാ​യി​ക ഒ​ത്തു ചേ​ര​ൽ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ മ​താ​ചാ​ര്യ​ൻ​മാ​ർ സ്വീ​ക​രി​ക്ക​ണം. ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ൽ ആ​ളു​ക​ൾ നി​ന്നു യാ​ത്ര ചെ​യ്യ​രു​ത്. പ​ര​മാ​വ​ധി സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി ആ​ളു​ക​ളെ മാ​ത്ര​മേ ക​യ​റ്റാ​ൻ പാ​ടു​ള്ളൂ. എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും സ്വ​കാ​ര്യ / പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കേ​ണ്ട​തും ഇ​ത് സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിം​ഗ് മാ​നേ​ജ​ർ ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​മാ​ണ്.

വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്ക​ണം

ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ വ്യാ​പാ​ര, വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്മ​യി ജോ​ഷി അ​റി​യി​ച്ചു. സ്ഥാ​പ​ന ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും യ​ഥാ​സ​മ​യം വാ​ക്സി​നേ​ഷ​ൻ എ​ടു​ത്തി​രി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​മു​ള്ള ജീ​വ​ന​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യി​രി​ക്ക​ണം. ഈ ​ജീ​വ​ന​ക്കാ​ർ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ജോ​ലി​ക്ക് ഹാ​ജ​രാ​കു​ന്നി​ല്ലെ​ന്നും സ്ഥാ​പ​ന ഉ​ട​മ​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ന​ട​പ്പി​ലാ​ക്കു​ക, കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ക, വാ​ക്സി​നേ​ഷ​ൻ എ​ന്നി​വ വ​ഴി മാ​ത്ര​മേ രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ക​ളക്ട​ർ അ​റി​യി​ച്ചു.