കോവിഡ് നിയമലംഘകരെ ഇനി പോലീസ് പിടികൂടും
Saturday, April 17, 2021 12:26 AM IST
വ​ട​ക്ക​ഞ്ചേ​രി: മാ​സ്ക്ക് ധ​രി​ക്കാ​ത്ത​വ​രേ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ കൂ​ട്ടം കൂ​ടു​ന്ന​വ​രേ​യും ഇ​നി പോ​ലീ​സ് പി​ടി​കൂ​ടും.​നി​ർ​ദ്ദേ​ശം ലം​ഘി​ച്ചാ​ൽ പി​ഴ​യോ കേ​സെ​ടു​ക്ക​ലോ ആ​കും ഇ​നി ശി​ക്ഷ. വാ​ണിം​ഗ് ഒ​ഴി​വാ​ക്കി ന​ട​പ​ടി ക​ടു​പ്പി​ക്കു​ക​യാ​ണ് പോ​ലീ​സും. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന് ബ​ന്ധ​പ്പെ​ട്ട മേ​ല​ധി​കാ​രി​ക​ളു​മാ​യി പോ​ലീ​സ് ആ​ശ​യ വി​നി​മ​യം ന​ട​ത്തി അ​ക​ലം ഉ​റ​പ്പാ​ക്ക​ണം. കോ​വി​ഡ് പോ​സ​റ്റീ​വ് ആ​യ​വ​ർ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​ദേ​ശ​ത്ത് പോ​ലീ​സ് നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം.​പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ മൂ​ന്നി​ൽ ഒ​രു ഭാ​ഗം പോ​ലീ​സു​ക്കാ​രും ഇ​നി കോ​വി​ഡ് ഡ്യൂ​ട്ടി​ക്കു​ണ്ടാ​കും.​എ​സ് ഐ, ​എ എ​സ് ഐ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീം ​ഇ​തി​നാ​യി രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. ടീ​മു​ക​ൾ​ക്ക് പ​രി​ശോ​ധ​നാ ടാ​ർ​ജ​റ്റു​മു​ണ്ട്.​
മാ​സ്ക് ധ​രി​ക്കാ​ത്ത​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തു​മാ​യ 200 കേ​സെ​ങ്കി​ലും പി​ടി​കൂ​ടി പി​ഴ​യ​ട​പ്പി​ക്ക​ണം. ടൗ​ണു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, മാ​ളു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡ് തു​ട​ങ്ങി ആ​ളു​ക​ൾ കൂ​ടു​ന്നി​ട​ത്തെ​ല്ലാം പ​രി​ശോ​ധ​ന കൂ​ട്ടും. മാ​സ്ക്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും പൊ​തു​സ്ഥ​ല​ത്ത് എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് വ​രെ എ​ടു​ക്കാ​നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള നി​ർ​ദ്ദേ​ശം.​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ കൂ​ടി പ​രി​ശോ​ധ​ന​ക​ൾ അ​റി​യി​ച്ച് വ​ള​രെ വേ​ഗ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മു​ഴു​വ​ൻ ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം.​മു​ന്പ​ത്തേ​തു​പോ​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ബാ​രി​ക്കേ​ഡ് കെ​ട്ടി ഓ​ട്ടോ കാ​ർ, ബ​സ് തു​ട​ങ്ങി​യ​വ​യി​ൽ പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ക്കും. നി​ശ്ചി​ത എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. രാ​ത്രി ഒ​ന്പ​തി​ന് മു​ന്പ് ക​ട​ക​ളെ​ല്ലാം അ​ട​ച്ചെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പോ​ലീ​സി​ന് നി​ർ​ദ്ദേ​ശ​മു​ണ്ട്. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്ന​തു​വ​രെ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളും ഉ​ണ്ടാ​കും.