വേ​ന​ൽ​മ​ഴയിൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​ം
Saturday, April 17, 2021 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട്: വേ​ന​ൽ​മ​ഴ ക​ന​ത്ത​തോടെ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി. ഇ​ന്നലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ​ മ​ഴ​യി​ലാ​ണ് ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​ത്.
പ്ര​ശ്നം​ രൂ​ക്ഷമായത് ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും നാ​യാ​ടി​ക്കു​ന്ന് ഭാ​ഗ​ത്തേ​ക്ക് പോ​വു​ന്ന റോ​ഡി​ലാ​ണ്. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തി​ലൂ​ടെ ക​ട​ന്നു പോ​വാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. വെ​ള്ളം ക​യ​റി വാ​ഹ​ന​ങ്ങ​ൾ ഓ​ഫാ​യി ഗ​താ​ഗ​ത ത​ട​സ​വും രൂ​ക്ഷ​മാ​വു​ന്നു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​വാ​ൻ ത​ന്നെ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം ന​ട​ന്ന​തോ​ടെ ദേ​ശീയ പാ​ത​യി​ൽ നി​ന്നും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡ് മീ​റ്റ​റു​ക​ളോ​ളം താ​ഴ്ന്ന് കി​ട​ക്കു​ന്ന​താ​ണ് പ്ര​ശ്നം. ഗ്രാ​മീ​ണ റോ​ഡി​ലൂ​ടെ ഒ​ഴു​കി വ​രു​ന്ന വെ​ള്ളം ദേ​ശീ​യ പാ​ത​യു​ടെ അ​ഴു​ക്കു​ചാ​ലി​ലേ​ക്കാ​ണ് ഒ​ഴു​കി​യി​രു​ന്ന​ത്.
എ​ന്നാ​ൽ ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ദേ​ശീ​യ പാ​ത​യു​ടെ അ​ഴു​ക്കു​ചാ​ൽ ഉ​യ​ർ​ന്നാ​ണ് നി​ൽ​ക്കു​ന്ന​ത്.
ഇ​താ​ണ് അ​ടി​സ്ഥാ​ന പ്ര​ശ്നം. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഗ്രാ​മീ​ണ റോ​ഡു​ക​ളും ദേ​ശീ​യ​പാ​ത​ക്കാ​നു​പാ​തി​ക​മാ​യി ഉ​യ​ർ​ത്ത​ണം. ഇ​തി​ന് ന​ഗ​ര​സ​ഭ മു​ന്നി​ട്ടി​റ​ങ്ങ​ണമെന്നാണ് ആവശ്യം.