പു​തു​ന​ഗ​ര​ത്തു ജ​ല​ജീ​വ​ൻ മി​ഷ​ൻ ക​ണ​ക്ഷ​ൻ ന​ൽ​കി​ത്തു​ട​ങ്ങി
Saturday, April 17, 2021 12:28 AM IST
പു​തു​ന​ഗ​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ വീ​ടു​ക​ൾ​ക്ക് സൗ​ജ​ന്യ​മായി ​കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക് പു​തു​ന​ഗ​ര​ത്തും തു​ട​ക്ക​മാ​യി. കേ​ര​ളാ വാ​ട്ട​ർ അ​തോ​റി​റ്റി​യാ​ണ് ഈ ​ദൗ​ത്യം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പി​ടു​ന്ന​തി​ന്‍റെ പ​ത്തു ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​വും പ​തി​ന​ഞ്ചു ശ​ത​മാ​നം പ​ഞ്ചാ​യ​ത്തും ന​ൽ​ക​ണ​മെ​ന്ന​താ​ണ് പ​ദ്ധ​തി വ്യ​വ​സ്ഥ ചി​റ്റൂ​ർ പു​ഴപ്പാ​ലം പ​ന്പി​ംഗ് സ്റ്റേ​ഷ​നി​ൽ നി​ന്നും പു​തു​ന​ഗ​രം ജ​ല​സം​ഭ​ര​ണി​യി​ലേ​ക്കു പോ​വു​ന്ന പ്ര​ധാ​ന പൈ​പ്പി​ൽ നി​ന്നു​മാ​ണ് ക​ണ​ക്ഷൻ ന​ൽ​കു​ന്ന​ത്. ഇ​തു വ​രെ കു​ടി​വെ​ള്ള​മെ ത്താ​ത്ത വീ​ടു​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ് ജ​ല​ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി.