സംസ്ഥാനത്ത് ഇ​റ​ച്ചി​ക്കോ​ഴി ഉത്പാദനം സ്തംഭിച്ചു: വി​ല കു​തി​ച്ചു​യ​രു​ന്നു
Saturday, April 17, 2021 12:28 AM IST
പാ​ല​ക്കാ​ട്: ഇ​റ​ച്ചി കോ​ഴി ഉ​ത്പാ​ദ​നം കേ​ര​ള​ത്തി​ൽ സ്ത​ംഭ​നാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ ഇ​റ​ച്ചികോ​ഴി​യു​ടെ വി​ല ദി​നം​പ്ര​തി വ​ർ​ദ്ധി​ക്കു​ന്നു.
കോ​ഴി വി​ല​നി​യ​ന്ത്രി​ക്കാ​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​രം​ഭി​ച്ച കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യും ഫ​ലം കാ​ണു​ന്നി​ല്ല. ഉ​ത്പാ​ദ​ന ചെ​ല​വി​ലു​ണ്ടാ​യ വ​ൻ വ​ർ​ദ്ധ​ന​യാ​ണ് കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി കോ​ഴി ഉ​ത്പാ​ദ​നം സ്ത​ംഭ​നാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങാ​ൻ ഇ​ട​യാ​ക്കി​യ​ത്.
ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 50 രൂ​പ​യോ​ളം വ​ർ​ദ്ധി​ച്ച് ഒ​രു കി​ലോ കോ​ഴി​യു​ടെ വി​ല 150 രൂ​പ​യി​ലെ​ത്തി. കോ​ഴി​യി​റ​ച്ചി​ക്കും വി​ല വ​ർ​ദ്ധി​ച്ച് കി​ലോ​യ്ക്ക് 240 രൂ​പ​യാ​യി. കേ​ര​ള​ത്തി​ലെ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ കോ​ഴി വി​ല നി​യ​ന്ത്ര​ണം പൂ​ർ​ണ്ണ​മാ​യും ത​മി​ഴ്നാ​ട് ലോ​ബി​യു​ടെ കൈ​ക​ളി​ലാ​യി.
വി​ഷു, റം​സാ​ൻ എ​ന്നി​വ​യെ​ല​ക്ഷ്യം വെ​ച്ചാ​ണ് മൊ​ത്ത​വ്യാ​പാ​രി​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി വി​ല വ​ർ​ദ്ധി​പ്പി​ച്ച​ത്.
കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദ​നം വ​ർ​ദ്ധി​പ്പി​ച്ച് വി​പ​ണ​ിയി​ൽ ച​ല​ന​മു​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും വി​ല വ​ർ​ദ്ധി​ക്കു​മെ​ന്ന് വ്യാ​പാ​രിക​ൾ പ​റ​യു​ന്നു. ഇ​റ​ച്ചി​ക്കോ​ഴി ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​ച്ച​വ​ട​ക്കാ​രും കോ​ഴി​ഫാം ഉ​ട​മ​ക​ളും പ​റ​യു​ന്നു.