സ്വാ​മി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ൻ അ​ട്ട​പ്പാ​ടി​ക്കാ​ർ​ക്കു ആ​ശ്വാ​സ​മാ​കുന്നു
Wednesday, May 5, 2021 11:13 PM IST
അ​ഗ​ളി : കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​ൽ വ​ല​ഞ്ഞി​രു​ന്ന അ​ട്ട​പ്പാ​ടി​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി സ്വാ​മി വി​വേ​കാ​ന​ന്ദ മെ​ഡി​ക്ക​ൽ മി​ഷ​ൻ ഹെ​ൽ​പ്പ് ഡ​സ്ക് 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.
അ​ട്ട​പ്പാ​ടി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ധാ​രാ​ളം സ​ഹാ​യാ​ഭ്യ​ർ​ത്ഥ​ന​ക​ൾ വ​രി​ക​യും സു​മ​ന​സ്‌​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ അ​വ​യെ​ല്ലാം നി​റ​വേ​റ്റു​ക​യു​മു​ണ്ടാ​യി.
മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം വ​ര​വി​ലും ക​ഷ്ട​പ്പെ​ടു​ന്ന അ​ട്ട​പ്പാ​ടി​ക്കാ​ർ​ക്കാ​യി മെ​ഡി​ക്ക​ൽ മി​ഷ​ൻ വീ​ണ്ടും ഹെ​ൽ​പ്പ് ഡ​സ്ക് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും കോ​വി​ഡ് രോ​ഗ​ബാ​ധ​യാ​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണം, മ​രു​ന്ന് മ​റ്റ് അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി 8921543500 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് സം​ഘ​ട​ക​ർ അ​റി​യി​ച്ചു.