2551 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, May 5, 2021 11:15 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2551 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 1048 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 1485 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 8 പേ​ർ, 10 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 998 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 26695 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വ​യ​നാ​ട് ജി​ല്ല​യി​ലും
5 പേ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും 6 പേ​ർ ഇ​ടു​ക്കി, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും 7 പേ​ർ വീ​തം കൊ​ല്ലം, കോ​ട്ട​യം, ജി​ല്ല​ക​ളി​ലും 8 പേ​ർ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും 18 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും 29 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 56 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും 158 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും 107 പേ​ർ തൃ​ശൂ​ർ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ- 410, പു​തു​ശ്ശേ​രി-86, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ-76, ചാ​ലി​ശ്ശേ​രി, ക​രി​ന്പ-75​വീ​തം, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി-74, ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ-65, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം-62, ക​ട​ന്പ​ഴി​പ്പു​റം, കു​ഴ​ൽ​മ​ന്ദം-61 വീ​തം, പ​ട്ടി​ത്ത​റ-54, അ​ഗ​ളി-52, നെ·ാ​റ-47, ക​പ്പൂ​ർ, ഓ​ങ്ങ​ല്ലൂ​ർ-39 വീ​തം, പു​തു​പ്പ​രി​യാ​രം-36, മു​തു​ത​ല-35, നാ​ഗ​ല​ശ്ശേ​രി, വാ​ണി​യം​കു​ളം-33 വീ​തം, വ​ട​ക്ക​ഞ്ചേ​രി-31, അ​ക​ത്തേ​ത്ത​റ, വ​ല്ല​പ്പു​ഴ, എ​ല​പ്പു​ള്ളി-30 വീ​തം, കൊ​പ്പം-27, എ​രി​മ​യൂ​ർ, കേ​ര​ള​ശ്ശേ​രി-26 വീ​തം, പ​ട്ട​ഞ്ചേ​രി-25, ആ​ന​ക്ക​ര, മാ​ത്തൂ​ർ, പെ​രു​മാ​ട്ടി, പി​രാ​യി​രി- 24 വീ​തം, നെ​ല്ലി​യാ​ന്പ​തി-23, കാ​വ​ശ്ശേ​രി, പ​റ​ളി, തി​രു​മി​റ്റ​ക്കോ​ട്, തൃ​ത്താ​ല, വി​ള​യൂ​ർ- 22 വീ​തം, കോ​ട്ടാ​യി, ല​ക്കി​ടി​പേ​രൂ​ർ- 21 വീ​തം, കൊ​ഴി​ഞ്ഞാ​ന്പാ​റ-20, കു​ലു​ക്ക​ല്ലൂ​ർ-19, നെ​ല്ലാ​യ, അ​യി​ലൂ​ർ, പ​ട്ടാ​ന്പി-18 വീ​തം, ചെ​ർ​പ്പു​ള​ശ്ശേ​രി, കി​ഴ​ക്ക​ഞ്ചേ​രി, കൊ​ല്ല​ങ്കോ​ട്, കോ​ങ്ങാ​ട് , മു​ണ്ടൂ​ർ, മു​ത​ല​മ​ട- 17 വീ​തം, മ​ണ്ണാ​ർ​ക്കാ​ട്, ക​ണ്ണ​ന്പ്ര-16 വീ​തം, അ​ല​ന​ല്ലൂ​ർ, അ​ന്പ​ല​പ്പാ​റ, ക​രി​ന്പു​ഴ, കൊ​ടു​ന്പ്, മ​രു​ത​റോ​ഡ്, മേ​ലാ​ർ​കോ​ട്, ത​ച്ച​ന്പാ​റ, വ​ണ്ടാ​ഴി-14 വീ​തം, കാ​ഞ്ഞി​ര​പ്പു​ഴ, ക​ണ്ണാ​ടി, കോ​ട്ടോ​പ്പാ​ടം, തേ​ങ്കു​റി​ശ്ശി, വെ​ള്ളി​നേ​ഴി-13 വീ​തം, ആ​ല​ത്തൂ​ർ, കാ​രാ​ക്കു​റു​ശ്ശി, കൊ​ടു​വാ​യൂ​ർ, കു​ത്ത​നൂ​ർ, പു​തു​ന​ഗ​രം, വ​ട​വ​ന്നൂ​ർ-12 വീ​തം, മ​ല​ന്പു​ഴ, ശ്രീ​കൃ​ഷ്ണ​പു​രം-11 വീ​തം, മ​ങ്ക​ര, മ​ണ്ണൂ​ർ,ന​ല്ലേ​പ്പി​ള്ളി,ഷോ​ള​യൂ​ർ, തി​രു​വേ​ഗ​പ്പു​റ- 10 വീ​തം, ച​ള​വ​റ, പ​ല്ല​ശ്ശ​ന, പെ​രു​വെ​ന്പ്, പു​തു​ക്കോ​ട്-9 വീ​തം, അ​ന​ങ്ങ​ന​ടി, പ​രു​തൂ​ർ-8 വീ​തം, പൊ​ൽ​പ്പു​ള്ളി, തെ​ങ്ക​ര-7 വീ​തം, പൂ​ക്കോ​ട്ടു​കാ​വ്-6, കു​മ​രം​പു​ത്തൂ​ർ-5, തൃ​ക്ക​ടേ​രി-4, ത​രൂ​ർ, വ​ട​ക​ര​പ്പ​തി-3 വീ​തം, എ​രു​ത്തേ​ന്പ​തി, പു​തൂ​ർ, ത​ച്ച​നാ​ട്ടു​ക​ര-2 വീ​തം, എ​ല​വ​ഞ്ചേ​രി-​ഒ​ന്ന്.
ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണി​ൽ സ്വ​കാ​ര്യ​
സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്ക​രു​ത്
പാ​ല​ക്കാ​ട് : കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി അ​റി​യി​ച്ചു.
മോ​ട്ടോ​ർവാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധ​ന നിർത്തും
പാ​ല​ക്കാ​ട് : കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​ൽ, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ൽ, ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ക എ​ന്നി​വ​ക്കാ​യി ന​ട​ത്തു​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന മെ​യ് 31 വ​രെ നി​ർ​ത്തി​വെ​ക്കാ​ൻ ജി​ല്ലാ​ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു.

പോലീസ് ര​ജി​സ്റ്റ​ർ ചെ​യ്ത​തു 47 കേ​സ്
പാ​ല​ക്കാ​ട് : കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ കഴിഞ്ഞ ദിവസം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 47 കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി പി.​സി. ബി​ജു​കു​മാ​ർ അ​റി​യി​ച്ചു. ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി 64 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 10 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ 778 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.