ബ​സ് സ​ർ​വീസു​ക​ൾ നി​ർ​ത്ത​ലാ​ക്കി
Thursday, May 6, 2021 11:46 PM IST
നീ​ല​ഗി​രി : കൊ​റോ​ണ പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നീ​ല​ഗി​രി​യി​ൽ നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന 35 ബ​സ് സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി. കോ​യ​ന്പ​ത്തൂ​ർ,തി​രു​പ്പൂ​ർ,മേ​ട്ടു​പ്പാ​ള​യം,ഈ​റോ​ഡ്, ട്രി​ച്ചി, മ​ധു​രൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​റോ​ണ പ​ട​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ളം,ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ മു​ൻ​പേ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.

പു​ള്ളി​പ്പു​ലി ച​ത്ത​നി​ല​യി​ൽ

കോ​യ​ന്പ​ത്തൂ​ർ : വാ​ൽ​പ്പാ​റ​യി​ൽ പു​ള്ളി​പ്പു​ലി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​നാ​ന്പ​ള്ളി ഉ​രു​ളി​ക്ക​ൽ എ​സ്റ്റേ​റ്റി​ലാ​ണ് അ​ഴു​കി​യ നി​ല​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ​ക്ക് വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ആ​ന​മ​ല ക​ടു​വ സ​ങ്കേ​തം അ​സി.​ഡ​യ​റ​ക്ട​ർ ആ​രോ​ഗ്യ സേ​വ്യ​ർ, മ​റ്റു വ​ന​പാ​ല​ക​ർ തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മൃ​ഗ​ഡോ​ക്ട​ർ മെ​യ് അ​ര​സ​ൻ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​തി​ൽ മ​റ്റു പു​ലി​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റ​തു​കൊ​ണ്ടാ​വാം ച​ത്ത​താ​വാം എ​ന്നാ​ണ് നി​ഗ​മ​നം. പു​ലി​ക്ക് 4 വ​യ​സു പ്രാ​യം വ​രു​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചു.