വ​ർ​ക്ക്ഷോ​പ്പു​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആവശ്യം
Saturday, May 8, 2021 10:57 PM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ ലോ​ക്ക്ഡൗ​ണ്‍ പൂ​ർ​ണ്ണ​ം. കൊ​ഴി​ഞ്ഞാ​ന്പാ​റ,പു​തു​ന​ഗ​രം,കൊ​ല്ല​ങ്കോ​ട്,ചി​റ്റൂ​ർ,മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എ​വി​ടെ​യും കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. 2020ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്ത് യാ​ത്ര​ക്കാ​ർ ഉൗ​ടു​വ​ഴി​ക​ളി​ലു​ടെ​യും മ​റ്റും അ​ന​ധി​കൃ​ത സ​ഞ്ചാ​രം ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ത്ത​വ​ണ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം പൊ​തു​ജ​നം പൂ​ർ​ണ്ണ​മാ​യും അം​ഗീ​ക​രി​ച്ച​തി​നാ​ലാ​ണ് ഇ​ന്ന​ലെ ഹ​ർ​ത്താ​ലി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ കാ​ണ​പ്പെ​ട്ട​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ല​ച​ര​ക്ക് ക​ട​ക​ൾ,ബേ​ക്ക​റി,മെ​ഡി​ക്ക​ൽ ഷോ​പ്പ്,പാ​ൽ വി​ൽ​പ്പ​ന തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും എ​വി​ടെ​യും തി​ര​ക്കു അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നി​ല്ല. പ​ഞ്ച​ർ ക​ട​ക​ൾ​ക്കും വ​ർ​ക്കു ഷോ​പ്പു​ക​ളും അ​ത്യാ​വ​ശ്യ വ​കു​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ന​ത്തി​നു​ത​ക്കു​ന്ന ത​ര​ത്തി​ൽ നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു വ​രു​ത്ത​ണ​മെ​ന്ന് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം ഉ​ണ്ടാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ ശ​നി,ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ പ​ഞ്ച​റാ​യാ​ലോ യ​ന്ത്ര​ത​ക​രാ​റു​ണ്ടാ​യാ​ലോ ശ​നി​യാ​ഴ്ച വ​രെ നി​ര​ത്തി​ൽ കാ​ത്തി​രി​ക്ക​ണ​മെ​ന്ന​ത് തീ​ർ​ത്തും അ​പ്ര​സ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ത​ക​രാ​റു​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ്ര​ധാ​ന പാ​ത​ക​ളി​ലെ​ല്ലാം പോ​ലീ​സ് ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​ള​രെ കു​റ​ഞ്ഞ തോ​തി​ൽ മാ​ത്ര​മാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ൽ കാ​ണ​പ്പെ​ട്ട​ത്.

താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ ന​ടു​പ്പു​ണി,വേ​ല​ന്താ​വ​ളം,ഗോ​പാ​ല​പു​രം,മീ​നാ​ക്ഷി​പു​രം,ഗോ​വി​ന്ദാ​പു​രം ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പ​ച്ച​ക്ക​റി മ​റ്റും അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യി​രു​ന്നെ​ങ്കി​ലും യാ​ത്ര വാ​ഹ​ന​ങ്ങ​ൾ തീ​രെ കു​റ​വാ​യി​രു​ന്നു.