അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഹെ​ൽപ്പ് ഡെ​സ്ക്കും വാ​ർ​റൂ​മും ആ​രം​ഭി​ച്ചു
Saturday, May 8, 2021 11:00 PM IST
അ​ല​ന​ല്ലൂ​ർ: കോ​വി​ഡ് ര​ണ്ടാം​ഘ​ട്ടം ഭ​യാ​ന​ക​മാ​യി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ ചേ​ർ​ന്ന ഹെ​ൽ​പ്പ് ഡെ​സ്ക് അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും വാ​ർ​ഡ് ത​ല നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തി​നും ഓ​രോ വാ​ർ​ഡി​ലും മൂ​ന്ന് വീ​തം വ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജീ​വ​ന​ക്കാ​രെ അ​നു​വ​ദി​ക്കു​ന്ന സ​മ​യം മു​ത​ൽ സി​എ​ഫ്എ​ൽ​ടി​സി ആ​രം​ഭി​ക്കു​ന്ന​തി​നും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗി​ക​ളെ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഉ​റ​പ്പാ​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.