കൗ​തു​കക്കാ​ഴ്ച​യാ​യി ബാ​ല​കൃ​ഷ്ണ​ന്‍റെ എ​ള​ളുകൃ​ഷി
Monday, May 10, 2021 12:48 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ക​ര​ക്കൊ​യ്ത്ത് ക​ഴി​ഞ്ഞ വ​യ​ലി​ൽ എ​ള്ളു വി​ള​ഞ്ഞു നി​ൽ​ക്കു​ന്ന കാ​ഴ്ച പു​തു​ത​ല​മു​റ​യ്ക്ക് കൗ​തു​ക കാ​ഴ്ച​യാ​കു​ന്നു. തെ​ന്നി​ലാ​പു​ര​ത്താ​ണ് ബാ​ല​കൃ​ഷ്ണ​ൻ എ​ന്ന നെ​ൽ ക​ർ​ഷ​ക​ൻ എ​ള്ളി​ന്‍റെ പ​രീ​ക്ഷ​ണ കൃ​ഷി​യി​ൽ ത​ന്നെ കൃ​ഷി വ​കു​പ്പി​ന്‍റെ ആ​ദ​രം പി​ടി​ച്ചു​പ്പ​റ്റി​യി​ട്ടു​ള്ള​ത്.

ഒ​രേ​ക്ക​റി​ന് ഒ​രു​കി​ലോ വി​ത്താ​ണ് ഉ​ഴു​തു​മ​റി​ച്ച് വി​ത​ച്ച​ത്. ക​റു​ത്ത ഇ​നം എ​ള്ളാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വേ​ന​ൽ ക​ടു​ത്ത​താ​യി​രു​ന്നെ​ങ്കി​ലും ഇ​ട​വി​ട്ട് കി​ട്ടി​യ മ​ഴ എ​ള​ള് കൃ​ഷി​ക്ക് ഏ​റെ ഗു​ണം ചെ​യ്തു. സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ മ​ഴ കി​ട്ടി​യ​തോ​ടെ എ​ള​ള് ചെ​ടി ന​ന്നാ​യി ത​ഴ​ച്ചു​വ​ള​ർ​ന്നു.
ഒ​ന്ന​ര മു​ത​ൽ ര​ണ്ട് മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ലാ​ണ് എ​ള​ള് ചെ​ടി​ക​ൾ വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന​ത്. ന​ന്നാ​യി കാ​യ്ഫ​ല​വു​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ചെ​ടി​ക​ൾ​ക്ക് 77 ദി​വ​സ​ത്തെ പ്രാ​യ​മാ​യി​ട്ടു​ണ്ട്. 1520 ദി​വ​സ​ത്തി​നു​ള​ളി​ൽ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ക​ന്നു​കാ​ലി​ക​ൾ തി​ന്നാ​ത്ത​തി​നാ​ൽ വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്കേ​ണ്ട കാ​ര്യ​മു​ണ്ടാ​യി​ല്ല. വ​ള​പ്ര​യോ​ഗ​വും വേ​ണ്ടി വ​ന്നി​ല്ല.
ഒ​രേ​ക്ക​റി​ൽ നി​ന്ന് 100 മു​ത​ൽ 200 വ​രെ കി​ലോ വി​ള​വു​ണ്ടാ​കു​മെ​ന്നാ​ണ് കൃ​ഷി​വി​ദ​ഗ്ദ​രു​ടെ അ​ഭി​പ്രാ​യം. എ​ള​ളി​ന് ഒൗ​ഷ​ധ​ഗു​ണം കൂ​ടു​ത​ലാ​ണ്.

സെ​സാ​മം ഇ​ൻ​ഡി​ക്ക എ​ന്നാ​ണ് എ​ള​ളി​ന്‍റെ ശാ​സ്ത്രീ​യ​നാ​മം. എ​ള​ളി​ന് പൊ​തു​വി​പ​ണി​യി​ൽ കി​ലോ​യ്ക്ക് 180200 രൂ​പ വി​ല​യു​ണ്ട്. നെ​ൽ​ച്ചെ​ടി​യെ കേ​ടു​വ​രു​ത്തു​ന്ന ത​ണ്ടു​തു​ര​പ്പ​ൻ, ഓ​ല ചു​രു​ട്ടി എ​ന്നീ കീ​ട​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന പ്രാ​ണി​ക​ളെ എ​ള്ള് ചെ​ടി​ക​ൾ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​ൽ നെ​ൽ​ക്കൃ​ഷി​ക്ക് ഇ​ത് ഗു​ണം ചെ​യ്യും.

കാ​യ്ക​ൾ, ഇ​ല​ക​ൾ എ​ന്നി​വ മ​ഞ്ഞ​നി​റ​മാ​യി മാ​റു​ന്പോ​ൾ എ​ള​ള് മൂ​ത്ത് പാ​ക​മാ​യി​ട്ടു​ണ്ടാ​കും. ചെ​ടി​യു​ടെ വേ​രു​ഭാ​ഗം മു​റി​ച്ച് ക​റ്റ​ചു​രു​ട്ടു​ക​ളാ​ക്കി മൂ​ന്ന് നാ​ല് ദി​വ​സം സൂ​ക്ഷി​ക്ക​ണം. ഇ​ല​ക​ൾ പൊ​ഴി​ഞ്ഞു തു​ട​ങ്ങു​ന്പോ​ൾ വ​ടി​കൊ​ണ്ട് അ​ടി​ച്ച് പൊ​ട്ടി​ച്ച് എ​ള​ള് വി​ത്ത് വേ​ർ​പെ​ടു​ത്തി​യെ​ടു​ക്കാം. വി​ത്ത് ഒ​രാ​ഴ്ച​യോ​ളം വെ​യി​ല​ത്ത് ഉ​ണ​ക്കി​യെ​ടു​ത്ത് സൂ​ക്ഷി​ഷി​ക്കാം.