കോ​വി​ഡ് പ്ര​തി​രോ​ധം: ജി​ല്ലാ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ളജി​ലേ​ക്കു മാ​റ്റുമെന്നു മ​ന്ത്രി
Monday, May 10, 2021 12:48 AM IST
പാലക്കാട്: കോ​വി​ഡ് 19 മൂ​ന്നാം ത​രം​ഗം മു​ന്നി​ൽ​ക്ക​ണ്ടു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി പൂ​ർ​ണ​മാ​യും കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റ്റു​ന്ന​തി​നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ല​ക്കാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​യ്ക്ക് മാ​റ്റു​മെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​റി​യി​ച്ചു.
ഇ​തി​നാ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്ക് ഇന്നു തു​ട​ക്ക​മാ​കും. ഇ​ത് സം​ബ​ന്ധി​ച്ച പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഒ​ന്പ​ത് ഒ.​പി​യാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് നി​ല​ക​ളി​ലാ​യി ഒ.​പി പ്ര​വ​ർ​ത്തി​ക്കും. ര​ണ്ട് ജ​ന​റ​ൽ വാ​ർ​ഡു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. 40 സ്ത്രീ​ക​ൾ, 60 പു​രു​ഷ​ൻ​മാ​ർ എ​ന്ന അ​നു​പാ​ത​ത്തി​ൽ 100 ബെ​ഡു​ക​ൾ ക്ര​മീ​ക​രി​ക്കും. അ​ത്യാ​ഹി​ത വി​ഭാ​ഗം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യാ​കും പ്ര​വ​ർ​ത്തി​ക്കു​ക. ഐ.​സി.​യൂ​ണി​റ്റ് ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ണ​തോ​തി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് രോ​ഗി​ക​ളെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​യ്ക്ക് മാ​റ്റു​ന്ന​തി​നാ​യി 108 ആം​ബു​ല​ൻ​സ് സൗ​ക​ര്യ​മൊ​രു​ക്കും. ആ​റ് ബെ​ഡു​ക​ളോ​ടെ ഒ​രു ഐ.​സി.​യൂ​ണി​റ്റ് താ​ത്ക്കാ​ലി​ക​മാ​യി സ​ജ്ജ​മാ​ക്കും.
ല​ബോ​റ​ട്ട​റി സം​വി​ധാ​ന​ങ്ങ​ൾ ഒ​രു മാ​സ​ത്തി​ന​കം ല​ഭ്യ​മാ​ക്കും. അ​തു​വ​രെ സ്പെ​സി​മെ​ൻ ഇ​വി​ടെ നി​ന്ന് ശേ​ഖ​രി​ച്ച് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്യും. എ​ക്സ് റേ ​സൗ​ക​ര്യ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലു​ണ്ട്. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ആ​വ​ശ്യം വ​രു​ന്ന മു​റ​യ്ക്ക് ചെ​യ്ത് കൊ​ടു​ക്കും. സി.​ടി.​സ്കാ​ൻ സം​വി​ധാ​ന​വും ഒ​രു മാ​സ​ത്തി​ന​കം സ​ജ്ജ​മാ​ക്കും. ഇ.​സി.​ജി എ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഒ​രു മെ​ഷീ​ൻ നി​ല​വി​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ര​ണ്ട് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​മൊ​രു​ക്കും. ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ന് ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് മൂ​ന്നു മാ​സ​മെ​ങ്കി​ലും സ​മ​യ​മെ​ടു​ക്കും. മൈ​ന​ർ ഓ​പ്പ​റേ​ഷ​നു​ക​ൾ നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തും.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തേ​ണ്ട ഓ​പ്പ​റേ​ഷ​നു​ക​ൾ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റും. ഒ​ഫ്ത്താ​ൽ​മോ​ള​ജി, ഇ.​എ​ൻ.​ടി, ജ​ന​റ​ൽ സ​ർ​ജ​റി, ഓ​ർ​ത്തോ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക.
വെ​ള്ളം, വൈ​ദ്യു​തി സൗ​ക​ര്യ​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ആ​വ​ശ്യ​മാ​യി​ട്ടു​ള്ള മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കും. സീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് കു​റ​ച്ച് സ​മ​യ​മെ​ടു​ത്താ​ണെ​ങ്കി​ലും യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.