തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി എം​എ​ൽ​എ​യും യൂ​ത്ത്കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും
Monday, May 10, 2021 12:50 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് സ​ന്പൂ​ർ​ണ്ണ ലോ​ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ല​ക്കാ​ട് എം​എ​ൽ​എ ഷാ​ഫി പ​റ​ന്പി​ലും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ന്ന​ദ്ധ സേ​വ​ന വി​ഭാ​ഗ​മാ​യ യൂ​ത്ത് കെ​യ​റും കൂ​ടി തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ച​ത്.
വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ലും ഈ ​പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി അം​ഗം പ്ര​ശോ​ഭ്.​എം നേ​താ​ക്ക​ളാ​യ ദീ​പ​ക് എ​സ്,സ​ക്കീ​ർ മേ​പ്പ​റ​ന്പ്,ന​വാ​സ് കെ,​രാ​ഹു​ൽ കെ ​മു​ഹ​മ്മ​ദ് സു​ജി​ത്ത്,ശ്രീ​നേ​ഷ് പി.​കെ,അ​നൂ​പ്,ശ്രീ​ജി​ത്ത് നേ​തൃ​ത്വം ന​ൽ​കി.