ആ​വി പി​ടി​ക്കാ​നും സാ​നി​റ്റൈ​സ് ചെ​യ്യാനും പോ​ലീ​സിനു സൗ​ക​ര്യ​ം
Monday, May 10, 2021 12:50 AM IST
പാ​ല​ക്കാ​ട് : ഓ​യി​സ്ക്കാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പാ​ല​ക്കാ​ട് ചാ​പ്റ്റ​ർ ട്രാ​ഫി​ക്ക് ഡ്യൂ​ട്ടി​യി​ൽ നി​ൽ​ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്ക് ജോ​ലി സ​മ​യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​വി പി​ടി​ക്കാ​നും സാ​നി​റ്റൈ​സ് ചെ​യ്യു​വാ​നു​മു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ആ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. ദീ​ർ​ഘ​നേ​രം ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി വ​രു​ന്ന പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ക​ൽ ഏ​തു സ​മ​യ​ത്തും പാ​ർ​ക്കി​ൽ വ​ന്ന് ആ​വിപി​ടി​ച്ചു പോ​കാ​വു​ന്ന​താ​ണ്. പാ​ല​ക്കാ​ട് എ​എ​സ്പി പി.​പി പ്ര​ശോ​ഭ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​യി​സ്ക പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഓ​യി​സ്ക സെ​ക്ര​ട്ട​റി എ.​സു​ര​ന്ദ്ര​ൻ, സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​എ​ബി ജ​യ​രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​വ​ൽ​സ​ൻ, കെ.​ദേ​വ​ദാ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.