ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ജ​ന​കീ​യ​സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​രി​ച്ച് എം​എ​ൽ​എ
Monday, May 10, 2021 12:50 AM IST
ആ​ന​ക്ക​ര:​ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി എം.​ബി രാ​ജേ​ഷ് എം​എ​ൽ​എ. മ​ണ്ഡ​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി അ​വ​ശ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും എ​ത്തി​ക്കു​ന്ന​തി​നും മ​റ്റ് സ​ഹാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഒ​രു പ്ര​ത്യേ​ക ഹെ​ൽ​പ്പ് ഡ​സ്കും വ​ള​ണ്ടി​യ​ർ സേ​ന​യേ​യു​മാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്.
പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഹെ​ൽ​പ് ഡ​സ്ക് ന​ന്പ​രു​ക​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു. ഈ ​ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യും. ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മ​രു​ന്ന്, റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നു​ള്ള റേ​ഷ​ൻ വി​ഹി​തം, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കും. ഇ​തി​ന് ബി​ല്ലി​ലു​ള്ള തു​ക മാ​ത്രം ന​ൽ​കി​യാ​ൽ മ​തി. സേ​വ​നം സൗ​ജ​ന്യ​മാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച​വ​രെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്ന​തി​നും മ​റ്റ് എ​ന്ത് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കും പി​പി​ഇ കി​റ്റ് ധ​രി​ച്ച വ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും.
അ​നി​വാ​ര്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ക്തം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ അ​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കും. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​മാ​യി ഓ​ണ്‍​ലൈ​ൻ ക​ണ്‍​സ​ൾ​ട്ടേ​ഷ​നു​ള്ള സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ക്യാ​പ്റ്റ​ൻ ല​ക്ഷ്മി പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​ന്‍റെ​യും ഡി ​വൈ എ​ഫ് ഐ ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​കും ഹെ​ൽ​പ്പ്ഡ​സ്കും വ​ള​ണ്ടി​യ​ർ സേ​ന​യും പ്ര​വ​ർ​ത്തി​ക്കു​ക. ടി.​പി ഷെ​ഫീ​ക്കാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ.
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യും ആ​ശ​യ വി​നി​മ​യം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളും ഹെ​ൽ​പ് ഡ​സ്കു​ക​ൾ ആ​രം​ഭി​ച്ച് വ​ള​ണ്ടി​യ​ർ​മാ​രെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ബു​ദ്ധി​മു​ട്ടു​ക​ൾ ല​ഘൂ​ക​രി​ക്കാ​നാ​ണ് ഈ ​സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ഈ ​സ​മ​യ​ത്ത് വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​തെ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ അ​ഭ്യ​ർ​ഥി​ച്ചു.