കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ സ​ജീ​വ​മാ​യി ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്കു​ക​ൾ
Monday, May 10, 2021 12:50 AM IST
പാലക്കാട്: ജി​ല്ല​യി​ൽ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​നു കീ​ഴി​ലെ ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്കു​ക​ൾ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​യു​ർ​വേ​ദം) അ​റി​യി​ച്ചു.
ഗു​രു​ത​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ആ​യു​ർ​വ്വേ​ദ ചി​കി​ത്സ​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള, ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​യി​ക്ക​പ്പെ​ട്ട ആ​യു​ർ​വ്വേ​ദ മ​രു​ന്നു​ക​ളാ​ണ് ഭേ​ഷ​ജം പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ അ​ത​ത് പ​ഞ്ചാ​യ​ത്തി​ലെ ഗ​വ. ആ​യു​ർ​വ്വേ​ദ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​ർ മു​ഖേ​ന മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ലേ​യ്ക്ക് എ​ത്തി​ക്കും.
ഭേ​ഷ​ജം പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ലെ 104 ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്കു​ക​ളി​ലാ​യി 8333 പേ​ർ​ക്ക് ഒൗ​ഷ​ധ​ങ്ങ​ൾ ന​ൽ​കി​ക്ക​ഴി​ഞ്ഞു. രോ​ഗം സ്ഥി​രീ​ക​രി​ച്ച് തു​ട​ക്ക​ത്തി​ലേ ആ​യു​ർ​വ്വേ​ദ ഒൗ​ഷ​ധ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​വ​ർ ഗു​രു​ത​ര അ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​ന്ന​ത് വ​ള​രെ​ക്കു​റ​വാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ക്സി​ജ​ൻ സാ​ച്ചു​റേ​ഷ​ൻ കു​റ​യു​ന്ന​ത് ത​ട​യു​ക​യാ​ണ് ഭേ​ഷ​ജം പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.
കോ​വി​ഡ് രോ​ഗി​ക​ൾ, ക്വാ​റ​ന്ൈ‍​റ​യി​നി​ലു​ള്ള​വ​ർ, രോ​ഗം ഭേ​ദ​മാ​യ​വ​ർ എ​ന്നി​വ​ർ​ക്ക് മാ​ന​സി​ക സ​മ്മ​ർ​ദ്ദം കൂ​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടു​ന്ന​തി​നും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന് കീ​ഴി​ൽ ഇ​തി​നാ​യി ജീ​വാ​മൃ​തം ടെ​ലി കൗ​ണ്‍​സ​ലി​ങ് സം​വി​ധാ​ന​മു​ണ്ട്. കൗ​ണ്‍​സ​ലി​ങി​നാ​യി ഡോ. ​ഷ​മീ​ന ജ​സീ​ലി​നെ 9526942342 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.