ഹൗ​സ് മ​ദ​ർ, സെ​ക്യൂ​രി​റ്റി കം ​ മ​ൾ​ട്ടി പ​ർ​പ്പ​സ് ഹെ​ൽ​പ്പ​ർ നി​യ​മ​നം
Monday, May 10, 2021 12:51 AM IST
പാലക്കാട്: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് നി​ർ​ഭ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് എ​സ്.​ഒ.​എ​സ് മോ​ഡ​ൽ ഹോ​മി​ൽ ഹൗ​സ് മ​ദ​ർ, സെ​ക്യൂ​രി​റ്റി കം ​മ​ൾ​ട്ടി പ​ർ​പ്പ​സ് ഹെ​ൽ​പ്പ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് ക​രാ​ർ നി​യ​മ​നം ന​ട​ത്തു​ന്നു. ഓ​രോ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഹൗ​സ് മ​ദ​ർ ത​സ്തി​ക​യ്ക്ക് ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ർ​വ്വ​ക​ലാ​ശാ​ല ബി​രു​ദ​വും സെ​ക്യൂ​രി​റ്റി കം ​മ​ൾ​ട്ടി പ​ർ​പ്പ​സ് ഹെ​ൽ​പ്പ​ർ​ക്ക് എ​സ്.​എ​സ്.​എ​ൽ.​സി​യു​മാ​ണ് യോ​ഗ്യ​ത. യ​ഥാ​ക്ര​മം 15,000, 10,000 രൂ​പ​യാ​ണ് വേ​ത​നം. താ​ത്പ​ര്യ​മു​ള്ള​വ​ർ ഫോ​ട്ടോ പ​തി​ച്ച ബ​യോ​ഡാ​റ്റ, യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം, വ​യ​സ്‌​സ് തെ​ളി​യി​ക്കു​ന്ന സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളു​മാ​യി മെ​യ് 24 ന​കം ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ്, മു​ൻ​സി​പ്പ​ൽ കോം​പ്ല​ക്സ്, റോ​ബി​ൻ​സ​ണ്‍ റോ​ഡ്, പാ​ല​ക്കാ​ട് 678 001 വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. എ​ഴു​ത്തു പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം.