ഇടതുകനാലിലേക്കു മൃഗാവശിഷ്ടങ്ങൾ തള്ളുന്നവർക്കെതിരേ നടപടിയില്ല
Monday, May 10, 2021 12:51 AM IST
വ​ണ്ടി​ത്താ​വ​ളം: ച​ത്ത മൃ​ഗാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ക​നാ​ലു​ക​ളി​ൽ ത​ള്ളു​ന്ന​തി​നെ​തി​രെ ബ​ന്ധ​പ്പെ​ട്ട ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ത് ആവശ്യം ശക്തം.
വാ​ഹ​ന​ങ്ങ​ൾ ക​യ​റി ച​ത്ത പാ​ന്പ്,പൂ​ച്ച,തെ​രു​വു​നാ​യ എ​ന്നി​വ​യു​ടെ ജ​ഡ​ങ്ങ​ൾ ക​നാ​ലി​ലാ​ണ് ത​ള്ളു​ന്ന​ത്. ക​നാ​ലി​ലു​ട​നീ​ളം ഏ​ർ​പ്പെ​ടു​ത്തി​യ ക​ൽ​പ്പ​ട​വു​ക​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കു​ളി​ക്കു​ക​യും വ​സ്ത്ര ശു​ചീ​ക​ര​ണ​വും ന​ട​ത്താ​റു​ണ്ട്.
മൃ​ഗാ​വ​ശി​ഷ്ട​ങ്ങ​ൾ കു​ളി​ക്കു​ന്ന​വ​രു​ടെ ദേ​ഹ​ത്ത് ത​ട്ടു​ന്ന​ത് ഭീ​തി​ജ​ന​ക​മാ​യി​രി​ക്കു​ക​യാ​ണ്. ക​ന്നി​മാ​രി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ സ്ത്രീ​യു​ടെ കാ​ലി​ൽ ച​ത്ത പാ​ന്പി​ന്‍റെ ജ​ഡം ചു​റ്റി​യ​ത് ഏ​റെ പ​രി​ഭ്രാ​ന്തി​ക്കി​ട​വ​രു​ത്തി.​നി​ല​വി​ളി​ച്ച് ക​നാ​ലി​ൽ നി​ന്നും ഓ​ടി ക​യ​റു​ന്ന​തി​നി​ടെ സ​മി​പ​ത്തു കു​ളി​ച്ചി​രു​ന്ന മ​റ്റൊ​രു സ്ത്രീ​യാ​ണ് പാ​ന്പ് ച​ത്ത​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. പൊ​ടി​യാ​യ കു​പ്പി​ച്ചി​ല്ലു​ക​ൾ വാ​ട്ട​ർ​ബോ​ട്ടി​ലു​ക​ൾ,ചാ​ക്കി​ൽ​ക്കെ​ട്ടി​യ കോ​ഴി മാ​ലി​ന്യ​വും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ക​നാ​ൽ​വെ​ള്ള​ത്തി​ലാ​ണ് ത​ള്ളു​ന്ന​ത്. നേ​രം പു​ല​രു​ന്ന​തോ​ടെ മാ​ലി​ന്യം ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ടു​മെ​ന്ന​തി​നാ​ൽ ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്താ​നും ക​ഴി​യു​ക
യി​ല്ല. എ​ന്നാ​ൽ ബ്രാ​ഞ്ച് ക​നാ​ലി​ലൂ​ടെ മാ​ലി​ന്യം വ​യ​ലു​ക​ളി​ൽ എ​ത്തി​പ്പെ​ടാ​റു​ണ്ട്. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് കാ​ലി​ൽ പ​രി​ക്കേ​ൽ​ക്കാ​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.
ക​ള​പ​റി ന​ട​ക്കു​ന്ന​തി​നി​ടെ കു​പ്പി​ച്ചി​ല്ല് കു​ത്തി​ക്ക​യ​റി സ്ത്രീ​യു​ടെ കാ​ലി​ൽ നി​ന്നും കു​ടു​ത​ൽ ര​ക്തം ഒ​ഴു​കി​പ്പോ​വു​ക​യും സാ​ര​മാ​യ പ​രി​ക്കേ​ൽ​ക്കു​ക​യും സം​ഭ​വി​ച്ചി​രു​ന്നു. കു​പ്പി​ക​ളും,ക​ണ്ണാ​ടി​ക​ളും ക​നാ​ലി​ലേ​ക്ക് ഇ​ടു​ന്ന​താ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​വു​ന്ന​ത്.
മാ​ലി​ന്യം ക​നാ​ലി​ൽ ത​ള്ളു​ന്ന​തു ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണെ​ങ്കി​ലും ഇ​തു പൊ​തു​ജ​ന ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ തു​നി​യ​റു​മി​ല്ല. ജ​ന​വാ​സ​മു​ള്ള ക​നാ​ൽ ബ​ണ്ടു​ക​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ​യു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.
ജ​ല വി​ത​ര​ണ​ത്തി​നു ചു​മ​ത​ല​പ്പെ​ടു​ത്തി​യ വാ​ച്ച്മാ​ൻ ജീ​വ​ന​ക്കാ​രെ​ക്കൊ​ണ്ട് നി​രീ​ക്ഷ​ണ​ത്തി​നും നി​ർ​ദ്ദേ​ശ​ങ്ങ​ളു​ണ്ടാ​വേ​ണ്ട​തു​ണ്ട്.
ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു പോ​വു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സോ​ളാ​ർ ലാ​ന്പു​ക​ളും സ്ഥാ​പി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട് പ​ല സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം അ​ട​ഞ്ഞ് ഓ​വു​ചാ​ലു​ക​ളി​ൽ ജ​ല​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​റു​മു​ണ്ട്.