കോ​വി​ഡ് കാ​ലം മ​റ​യാ​ക്കി ഒ​റ്റ​പ്പാ​ല​ത്തും അ​ന്പ​ല​പ്പാ​റ​യി​ലും മാ​ലി​ന്യം ത​ള്ളു​ന്നു
Tuesday, May 11, 2021 12:38 AM IST
ഒ​റ്റ​പ്പാ​ലം: കോ​വി​ഡ് കാ​ലം മ​റ​യാ​ക്കി ഒ​റ്റ​പ്പാ​ല​ത്തും അ​ന്പ​ല​പ്പാ​റ​യി​ലും പ്ര​ധാ​ന പാ​ത​ക​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു. മാ​ലി​ന്യം​ത​ള്ളു​ന്ന​തി​ന്ന് ഒ​റ്റ​പ്പാ​ല​ത്ത് സ്ഥാ​പി​ച്ച ക്യാ​മ​റ​ക​ൾ​ക്ക് സ​മീ​പ​ത്തും മാ​ലി​ന്യം​ത​ള്ള​ൽ ന​ട​ക്കു​ന്നു​ണ്ട്.
ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ത്താ​ണ് ക്യാ​മ​റ​ക​ൾ​ക്ക് സ​മീ​പ​ത്തു​ത​ന്നെ മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥി​തി​യു​ള്ള​ത്. സി​ഗ്ന​ൽ ത​ക​രാ​റു​ള്ള​തി​നാ​ൽ ക്യാ​മ​റ​ക​ൾ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
പാ​ല​ക്കാ​ട്കു​ള​പ്പു​ള്ളി പാ​ത​യി​ൽ ന​ഗ​ര​ത്തി​ലെ ന്യൂ​ബ​സാ​റി​ലും ക​ണ്ണി​യം​പു​റം തെ​രു​വ് പ്ര​ദേ​ശ​ത്തു​മാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം കൂ​ടു​ത​ലു​ള്ള​ത്. ക​ണ്ണി​യം​പു​റം തെ​രു​വി​ൽ ക്യാ​മ​റ റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞാ​ണ് നി​ൽ​ക്കു​ന്ന​തെ​ങ്കി​ൽ ക്യാ​മ​റ​യി​ൽ പ​തി​യാ​ത്ത സ്ഥ​ല​ത്താ​ണ് പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ മാ​ലി​ന്യ നി​ഷേ​പം ന​ട​ക്കു​ന്ന​ത്.
ന്യൂ​ബ​സാ​റി​ൽ ചാ​ക്കി​ൽ​ക്കെ​ട്ടി​യ നി​ല​യി​ലാ​ണ് വീ​ട്ടി​ലെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്. ചാ​ക്ക് പൊ​ട്ടി മാ​ലി​ന്യം റോ​ഡി​ൽ പ​ര​ന്നു​കി​ട​ന്ന് ദു​ർ​ഗ​ന്ധ​വും വ​മി​ക്കു​ന്ന​തും പ​തി​വാ​ണ്. ക​ഴി​ഞ്ഞ​യാ​ഴ്ച വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി മാ​ലി​ന്യം​ത​ള്ളി​യി​രു​ന്ന നാ​ലു​പേ​രെ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം പി​ടി​കൂ​ടു​ക​യും പി​ഴ​ചു​മ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ളും തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ക്യാ​മ​റ​യ്ക്ക് താ​ഴെ​ത​ന്നെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലാ​കെ എ​ട്ട് ക്യാ​മ​റ​ക​ളാ​ണ് ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. സ്ഥി​രം മാ​ലി​ന്യ കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്ന ഈ ​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ള​ൽ കു​റ​യ്ക്കാ​നാ​യ​ത് ക്യാ​മ​റ​ക​ൾ മൂ​ല​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​വ പ്ര​വ​ർ​ത്തി​ക്കാ​താ​യ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം വീ​ണ്ടും മാ​ലി​ന്യം​ത​ള്ള​ൽ കൂ​ടു​ക​യാ​ണ്.
മാ​ലി​ന്യം​ത​ള്ളി​യ​ത് പി​ടി​കൂ​ടി​യാ​ൽ കു​റ​ഞ്ഞ​ത് 2,000 രൂ​പ​യാ​ണ് പി​ഴ. അ​ന്പ​ല​പ്പാ​റ​യി​ൽ പ്ര​ധാ​ന പാ​ത​യി​ലാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം രൂ​ക്ഷ​മാ​യി ന​ട​ക്കു​ന്ന​ത്. മു​രു​ക്കും​ന്പ​റ്റ​യി​ലെ ക​രി​ങ്ക​ൽ ക്വാ​റി മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ൽ നി​റ​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്.
ആ​ട്, കോ​ഴി, പോ​ത്ത് എ​ന്നി​വ​യു​ടെ അ​റ​വു​മാ​ലി​ന്യം ഭ​ക്ഷ​ണാ​വ​ശി​ഷ്ടം, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇ​വി​ടെ കു​മി​ഞ്ഞ് കൂ​ടി കി​ട​ക്കു​ന്ന​ത്. മു​രു​ക്കം​ന്പ​റ്റ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക്വാ​റി​യാ​ണി​ത്. ഒ​റ്റ​പ്പാ​ലം മ​ണ്ണാ​ർ​ക്കാ​ട് പ്ര​ധാ​ന പാ​ത​യി​ൽ മു​രു​ക്കം​ന്പ​റ്റ ജു​മാ മ​സ്ജി​ദി​നോ​ട് ചേ​ർ​ന്നാ​ണ് ഈ ​ക്വാ​റി ഉ​ള്ള​ത്.​
കു​ളം പോ​ലെ​യാ​ണ് ഇ​വി​ടെ മാ​ലി​ന്യ കൂ​ന്പാ​രം. പ്ല​സ്റ്റി​ക്കും, മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും എ​ന്ന് വേ​ണ്ട എ​ന്ത് മാ​ലി​ന്യ​ങ്ങ​ളും കൊ​ണ്ടു​വ​ന്നി​ടാ​നു​ള്ള കേ​ന്ദ്ര​മാ​ണ് ഇ​ന്ന് ഈ ​ക്വാ​റി.​റോ​ഡി​ൽ നി​ന്ന് ഉ​യ​ർ​ന്ന സ്ഥ​ല​ത്തു​ള്ള വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ത​ന്നെ ഉ​പേ​ക്ഷി​ച്ച ക​രി​ങ്ക​ൽ ക്വാ​റി മാ​സ​ങ്ങ​ളാ​യി ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.
വേ​ന​ലി​ലും വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന ക്വാ​റി​യി​ൽ മാ​ലി​ന്യം കു​ന്നു കൂ​ടി​യ​തോ​ടെ കൊ​ഴു​പ്പു ക​ല​ർ​ന്ന നി​റ​വ്യ​ത്യാ​സ​മു​ള്ള ജ​ല​ത്തി​ൽ നി​ന്ന് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും ഉ​യ​രു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് ഉ​ണ്ണി വൈ​ദ്യ​ർ​പ​ടി മു​ത​ലു​ള്ള പാ​ത​യോ​ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് പു​റ​മേ​യാ​ണ് ക്വാ​റി പ്ര​ദേ​ശ​വും മാ​ലി​ന്യ കേ​ന്ദ്ര​മാ​യി തീ​ർ​ന്ന സാ​ഹ​ച​ര്യം.
ക്വാ​റി കു​ന്നി​ൻ​ചെ​രു​വി​ൽ ആ​യ​തി​നാ​ൽ മ​ഴ പെ​യ്യു​ന്ന​തോ​ടെ ജ​ല​സ​മൃ​ദ്ധ​മാ​വും. മു​ക​ളി​ൽ നി​ന്ന് കൈ​വ​ഴി​ക​ളി​ലൂ​ടെ വെ​ള്ളം എ​ത്തു​ന്ന​താ​ണ് കാ​ര​ണം. ഇ​തോ​ടെ ഇ​വി​ടം മാ​ലി​ന്യ കു​ള​മാ​കും. നി​റ​ഞ്ഞു​ക​വി​ഞ്ഞ ക്വാ​റി​യി​ലെ മ​ലി​ന​ജ​ലം നേ​രെ ചെ​ന്ന​ത്തു​ന്ന​ത് മ​ണ്ണാ​ർ​ക്കാ​ട് ഒ​റ്റ​പ്പാ​ലം മു​ഖ്യ പാ​ത​യി​ലാ​ണ്.
കു​ന്നി​ൻ മു​ക​ളി​ൽ നി​ന്ന് മ​ണ്ണും മ​ണ​ലും വ​ന്ന​ടി​യു​ന്ന​തി​നൊ​പ്പം മാ​ലി​ന്യ​ങ്ങ​ൾ​കൊ​ണ്ടും ഇ​വി​ടെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. മ​ഴ​ക്കാ​ല പൂ​ർ​വ്വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. അ​ഴു​ക്കു​ചാ​ലു​ക​ളും ക്വാ​റി​യു​ടെ പ​രി​സ​ര​വും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചി​ക​രി​ച്ച് സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. റോ​ഡ​രി​കി​ലെ മാം​സ വി​ഷ്ട​ങ്ങ​ൾ ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ നീ​ക്കം​ചെ​യ്ത​ത്. പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളും, ജു​മാ മ​സ്ജി​ദും, മ​ദ്ര​സ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.