അ​ല​ന​ല്ലൂ​രി​ൽ ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും
Tuesday, May 11, 2021 12:38 AM IST
അ​ല​ന​ല്ലൂ​ർ: കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട രോ​ഗ​വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹോം ​ഐ​സ​ലേ​ഷ​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത പോ​സി​റ്റീ​വ് രോ​ഗി​ക​ളെ താ​മ​സി​ക്കു​ന്ന​തി​നും ചി​കി​ത്സി​ക്കാ​നു​മു​ള്ള ഡി​സി​സി (ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ) പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.
അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ല​ന​ല്ലൂ​ർ, ക​ർ​ക്കി​ടാം​കു​ന്ന്,എ​ട​ത്ത​നാ​ട്ടു​ക​ര എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ സെ​ൻ​റ​റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ സെ​ൻ​റ​റു​ക​ൾ ഒ​രു​ക്കു​ന്ന​തി​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ജ്ജ​മാ​ണെ​ന്ന​റി​യി​ച്ചു.
ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും യു​വ​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം ഡി​സി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ന്തി​മ​രൂ​പം ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ള്ള​ത്ത് ല​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​തു​വ​രെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​വ​ർ​ത്ത​നം വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ശ​ദീ​ക​രി​ച്ചു.​
തു​ട​ർ​ന്ന് റ​ഷീ​ദ് ആ​ലാ​യ​ൻ, വേ​ണു മാ​സ്റ്റ​ർ, ടോ​മി, ര​വി ക​റു​ത്താ​ട്ട്, പി ​മു​സ്ത​ഫ, ബ​ഷീ​ർ തെ​ക്ക​ൻ, അ​ബ്ദു​ൽ സ​ലീം,റം​ഷീ​ക്ക്,ന​സീ​ഫ് പാ​ല​ക്കാ​ഴി,ബു​ഷൈ​ർ, സ​ത്താ​ർ ക​മാ​ലി, താ​ഹി​ർ അ​ല​ന​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.