കോ​വി​ഡ് മ​ര​ണ​മോ..? സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കും സൗകര്യമുണ്ട്
Tuesday, May 11, 2021 12:40 AM IST
ഒ​റ്റ​പ്പാ​ലം:​ കോ​വി​ഡ് മ​ര​ണ​മോ? ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു​ൾ​ക്ക് ആ​ളെ ല​ഭി​ക്കി​ല്ല​ന്ന് ഭ​യ​ക്ക​ണ്ടാ... യു​വ സം​ഘം ത​യ്യാ​ർ.​വാ​ണി​യം​കു​ള​ത്താ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ ശ​വ​സം​സ്കാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ഗം​ഗാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​ത് പേ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. സം​ഘം വാ​ണി​യം​കു​ള​ത്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.​ക​ഴി​ഞ്ഞ​ദി​വ​സം മാ​ങ്ങോ​ട് കോ​വി​ഡ് സെ​ന്‍റ​റി​ൽ മ​രി​ച്ച സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കോ​വി​ഡ് ബ്രി​ഗേ​ഡ് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു ന്ന ​ഈ സം​ഘ​മാ​ണ് പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ച​ത്.
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കു​ൾ​പ്പെ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​തി​നാ​ൽ ശ​വ​സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്ക് ഇ​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​നാ​വി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​ഘം രം​ഗ​ത്തെ​ത്തി​യ​ത്.
പൂ​ർ​ണ​മാ​യും സേ​വ​ന​മാ​യാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബ്രി​ഗേ​ഡ് സം​ഘ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക. 24 മ​ണി​ക്കൂ​റും ഇ​വ​രു​ടെ സേ​വ​നം ല​ഭി​ക്കും. അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ്, സു​ർ​ജി​ത്, പ്ര​ജീ​ഷ്, സു​ജി​ത്ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം. 9447528898, 8891224342, 8921676314 എ​ന്നീ ന​ന്പ​റു​ക​ളി​ൽ സേ​വ​നം ആ​വ​ശ്യ​പ്പെ​ടാം.