കൊ​ല്ല​ങ്കോ​ടും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗ​വ്യാ​പ​നം രൂ​ക്ഷം: വ്യാ​പാ​രി​ക​ൾ പ്ര​വ​ർ​ത്ത​ന സ​മ​യം കു​റ​ച്ചു
Wednesday, May 12, 2021 12:03 AM IST
കൊ​ല്ല​ങ്കോ​ട്: താ​ലൂക്കി​ന്‍റെ തെ​ക്കു കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​വു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ന സ​മ​യം കു​റ​ച്ചു. മു​ത​ല​മ​ട,കൊ​ല്ല​ങ്കോ​ട്,വ​ട​വ​ന്നൂ​ർ,എ​ല​വ​ഞ്ചേ​രി,പ​ല്ല​ശ്ശേ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 1600 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​ത്. ഇ​തി​ൽ കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 600 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കി​ടെ മു​ത​ല​മ​ട,കൊ​ല്ല​ങ്കോ​ട്,എ​ല​വ​ഞ്ചേ​രി,വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​ർ മ​രി​ച്ചി​ട്ടു​ണ്ട്. കൊ​ല്ല​ങ്കോ​ട്ടി​ൽ പ​തി​മൂ​ന്നു വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ 29 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണു​ള്ള​ത്. മു​ത​ല​മ​ട-220,പ​ല്ല​ശ്ശേ​ന-341, വ​ട​വ​ന്നൂ​ർ-182,എ​ല​വ​ഞ്ചേ​രി-270,കൊ​ല്ല​കോ​ട്-600 എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ രോ​ഗ​ബാ​ധി​ത​രു​ടെ ക​ണ​ക്കു​ക​ൾ. എ​ന്നാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി പ​ല​രും വീ​ടു​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്കാ​തെ ക​ഴി​യു​ന്ന​താ​യും സൂ​ച​ന​ക​ളു​ണ്ട്. പോ​ലീ​സ്,ആ​രോ​ഗ്യ​വ​കു​പ്പ്,ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​അ​ധി​കൃ​ത​ർ ക​ർ​ശ​ന​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം പു​ന​ക്ര​മീ​ക​ര​ണം ന​ട​ത്തു​വാ​ൻ സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​താ​യി കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് അ​റി​യി​ച്ചു. കാ​ല​ത്ത് എ​ട്ട് മു​ത​ൽ നാ​ല് വ​രെ പ​ല​ച​ര​ക്ക് മ​റ്റ് അ​നു​ബ​ന്ധ അ​വ​ശ്യ വി​ഭാ​ഗ​ങ്ങ​ളും വൈ​കു​ന്നേ​രം ആ​റു വ​രെ ഹോ​ട്ട​ലു​ക​ളും സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​യാ​ടെ പ്ര​വ​ർ​ത്തി​ക്കും. മു​ത​ല​മ​ട,കൊ​ല്ല​ങ്കോ​ട്,എ​ല​വ​ഞ്ചേ​രി,വ​ട​വ​ന്നൂ​ർ,പ​ല്ല​ശ്ശേ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നി​ബ​ന്ധ​ന ബാ​ധ​ക​മാ​യി​രി​ക്കു​ന്ന​ത്. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 29 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​ണു​ള്ള​ത്. അ​നാ​വ​ശ്യ​മാ​യി ടൗ​ണി​ലെ​ത്തു​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് കേ​സേ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​.ത​മി​ഴ്നാ​ടി​ന്‍റെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​മെ​ന്ന​തി​നാ​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളും ക​ർ​ശ​ന​മാ​ക്കി​.