കോ​വി​ഡ് പ്ര​തി​രോ​ധം: ഒ​രു സി​എ​ഫ്എ​ൽ​ടി​സി, സി​എ​സ്എ​ൽ​ടി​സി കൂ​ടി ഏ​റ്റെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്
Wednesday, May 12, 2021 12:03 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഒ​രു ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നും (സി​എ​ഫ്എ​ൽ​ടി​സി) ഒ​രു സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നും (സി​എ​സ്എ​ൽ​ടി​സി) കൂ​ടി കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു. പെ​രു​മാ​ട്ടി കൊ​ക്കോ​കോ​ള ബി​ൽ​ഡിം​ഗ് സി​എ​സ്എ​ൽ​ടി​സി​യാ​യും കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​സ്റ്റ്മെ​ട്രി​ക് ഗേ​ൾ​സ് ഹോ​സ്റ്റ​ൽ സി​എ​ഫ്എ​ൽ​ടി​സി​യാ​യും ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​ണ് ഉ​ത്ത​ര​വാ​യി​ട്ടു​ള്ള​ത്.

ഈ കെ​ട്ടി​ട​ങ്ങ​ളു​ടെ താ​ക്കോ​ലു​ക​ൾ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന ഉ​ട​മ​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന മേ​ധാ​വി​ക​ളെ ഉ​ട​ൻ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ നി​ർ​ദ്ദേ​ശ​മു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്കാ​നും ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​ന്യ​സി​ക്കാ​നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് ജി​ല്ലാ ക​ളക്ട​ർ ഉ​ത്ത​ര​വ് പ്ര​കാ​രം നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​റ്റ​പ്പാ​ലം സ​ബ് ക​ളക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ കേ​ന്ദ്ര​ങ്ങ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ജി​ല്ലാ ക​ളക്ട​ർ നി​ർ​ദേ​ശി​ച്ചു.