സു​ളൂ​രി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തി
Wednesday, May 12, 2021 12:08 AM IST
കോ​യ​ന്പ​ത്തൂ​ർ : ലോ​ക്ഡൗ​ണാ​യ​തോ​ടെ സൂ​ളൂ​രി​ൽ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ നി​റ​ഞ്ഞു തു​ട​ങ്ങി. തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് അ​ന്ന​മൂ​ട്ടു​ന്ന​ത് പൊ​ലീ​സും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ചേ​ർ​ന്നാ​ണ്. സൂ​ളൂ​ർ സ്റ്റേ​ഷ​നി​ലെ പൊ​ലീ​സും ല​യ​ണ​സ് ക്ല​ബും ന​ട​ത്തി​യ ഭ​ക്ഷ​ണ​വി​ത​ര​ണം ഇ​രു​നൂ​റി​ലേ​റെ പേ​ർ​ക്കാ​ണ് വി​ശ​പ്പ​ക​റ്റു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് താ​ങ്ങാ​വു​ക​യാ​ണ് സൂ​ളൂ​ർ ല​യ​ണ്‍​സ് ക്ല​ബും സൂ​ളൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നും. ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​തോ​ടെ തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​താ​യി.

ര​ണ്ട് നേ​ര​മാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. ഉ​ച്ച​ക്കും വൈ​കി​ട്ടും നൂ​റ് പൊ​തി ഭ​ക്ഷ​ണ​മാ​ണ് ആ​ദ്യം വി​ത​ര​ണം ചെ​യ്ത​ത്. ഭ​ക്ഷ​ണ​പൊ​തി​യു​ടെ എ​ണ്ണം ഓ​രോ ദി​വ​സ​വും കൂ​ടി വ​രി​ക​യാ​ണ്. സൂ​ളൂ​രി​ലാ​രും പ​ട്ടി​ണി​കി​ട​ക്ക​രു​തെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം. ഭ​ക്ഷ​ണം മാ​ത്ര​മ​ല്ല വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നും പ​ദ്ധ​തി​യു​ണ്ട്. ഭ​ക്ഷ​ണ വി​ത​ര​ണ ഉ​ദ​ഘാ​ട​നം ല​യ​ണ്‍​സ് ക്ല​ബ് സൂ​ളൂ​ർ സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​ട്ടി കു​രി​യ​ൻ നി​ർ​വ്വ​ഹി​ച്ചു. ഡി​വൈ​എ​സ്പി കെ.​സൂ​ര്യ​മൂ​ർ​ത്തി, സു​ളൂർ ഇ​ൻ​സ്പെ​ക്ട​ർ പി.​മു​രു​ഗേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.