വേ​ന​ൽമ​ഴ ക​ന​ത്ത​തോ​ടെ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ പൊ​ടി വി​ത ന​ട​ത്താ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ
Wednesday, May 12, 2021 11:50 PM IST
നെന്മാറ: നെന്മാറ,അ​യി​ലൂ​ർ,എ​ല​വ​ഞ്ചേ​രി,മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ പൊ​ടി​വി​ത ന​ട​ത്താ​നാ​യി ചാ​ണ​ക​വും ചു​ണ്ണാ​ന്പും ചേ​ർ​ത്ത് കി​ള പ​ണി​ക​ഴി​ഞ്ഞ് ഒ​രു​ക്കി​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ വേ​ന​ൽ മ​ഴ മൂ​ലം ഈ​ർ​പ്പം കൂ​ടി​യ​തി​നാ​ൽ ഒ​ന്നാം​വി​ള പൊ​ടി വി​ത ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. വേ​ന​ൽ മ​ഴ കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് മാ​റി നി​ന്നാ​ൽ പൊ​ടി വി​ത​യ്ക്കാ​യി ത​യ്യാ​റാ​ക്കി​യ പാ​ട​ങ്ങ​ൾ ഉ​ണ​ങ്ങി കി​ട്ടി​യാ​ൽ വി​ത ന​ട​ത്താ​മെ​ന്നാ​ണ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ക്കാ​തെ ആ​യാ​ൽ വി​ത​യ്ക്കാ​യി നി​ല​മൊ​രു​ക്കി എ​ടു​ക്കാം. പൊ​ടി വി​ത ന​ട​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ ക​ള​നാ​ശി​നി ത​ളി​ച്ച് ഉ​ൽ​പ്പാ​ദ​ന ചെ​ല​വ് കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. നെ​ൽ​പ്പാ​ട​ങ്ങ​ൾ പൊ​ടി വി​ത​യ്ക്ക് യോ​ജി​ച്ച രീ​തി​യി​ൽ പൂ​വ​ൽ (ഈ​ർ​പ്പം) യോ​ജി​ച്ചു കി​ട്ടി​യി​ല്ലെ​ങ്കി​ൽ നെ​ൽ വി​ത്ത് മു​ള​ക​ളെ​യും ചെ​ടി​യു​ടെ വ​ള​ർ​ച്ച​യെ​യും ബാ​ധി​ച്ചു ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത കു​റ​യു​ക​യും ചെ​യ്യും.​ കൂ​ടു​ത​ൽ പാ​ട​ങ്ങ​ളി​ൽ പൊ​ടി​വി​ത ന​ട​ന്നി​ല്ലെ​ങ്കി​ൽ ഇ​ക്കു​റി ഭൂ​രി​ഭാ​ഗം നെ​ൽ​പ്പാ​ട​ങ്ങ​ളും ഞാ​റ് ന​ടു​ന്ന രീ​തി​യി​ലേ​ക്ക് മാ​റു​ക​യും കൊ​റോ​ണ മൂ​ലം കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ഞാ​റു ന​ടു​ന്ന​തി​നാ​യി ല​ഭ്യ​മാ​യി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ഇ​ല്ലാ​താ​വു​ന്ന​തോ​ടെ തൊ​ഴി​ലാ​ളി ക്ഷാ​മ​വും രൂ​ക്ഷ​മാ​കു​മെ​ന്ന് നെ​ൽ​കൃ​ഷി മേ​ഖ​ല​യി​ലു​ള്ള​വ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു. ഒ​ന്നാം വി​ള​യ്ക്ക് കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നാ​ൽ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള ന​ടീ​ലി​ൽ ധാ​രാ​ളം നെ​ൽ​ച്ചെ​ടി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​കാ​റി​ല്ല.